പത്ത് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കും: കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി
Thursday, February 20, 2020 11:38 PM IST
കൊല്ലം: പു​തി​യ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ പ​ത്ത് ല​ക്ഷം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി പ​റ​ഞ്ഞു. തൃ​ക്കോ​വി​ല്‍​വ​ട്ടം - നെ​ടു​മ്പ​ന കു​ടി​വെ​ള്ള പ​ദ്ധ​തി ക​ണ്ണ​ന​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​ല​വി​ല്‍ ഏ​ഴ​ര ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ല്‍ കു​ടി​വെ​ള​ളം എ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​വ​ര്‍​ക്കും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക​യെ​ന്ന​ത് സ​ര്‍​ക്കാ​രി​ന്‍റെ ക​ട​മ​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.ച​ട​ങ്ങി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​യാ​യി. എ​ന്‍ കെ ​പ്രേ​മ​ച​ന്ദ്ര​ന്‍ എംപി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ജ​ല അ​തോ​റി​റ്റി സൂ​പ്ര​ണ്ടിം​ഗ് എ​ൻജി​നീ​യ​ര്‍ പ്ര​കാ​ശ് ഇ​ടി​ക്കു​ള റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്ത് നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പ​ടെ 50,000 ജ​ന​ങ്ങ​ള്‍​ക്ക് പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ളം ല​ഭ്യ​മാ​കും.​ര​ണ്ട് ഘ​ട്ട​ങ്ങ​ളാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. 27 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി ചി​ല​വ്.

തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​സു​ലോ​ച​ന, നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് നാ​സ​റു​ദ്ദീ​ന്‍, തൃ​ക്കോ​വി​ല്‍​വ​ട്ടം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ കു​മാ​രി, മു​ഖ​ത്ത​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് മാ​ത്യു, ബ്ലോ​ക്ക്-​ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കേ​ര​ള ജ​ല അ​തോ​റി​റ്റി ദ​ക്ഷി​ണ​മേ​ഖ​ല ചീ​ഫ് എ​ൻജിനീ​യ​ര്‍ ജി ​ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.