വി​ക​സ​ന പ്ര​വ​ര്‍​ത്ത​​നത്തിന് തു​ക അ​നു​വ​ദി​ച്ചു
Thursday, February 20, 2020 11:38 PM IST
ച​വ​റ: ച​വ​റ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി തു​ക അ​നു​വ​ദി​ച്ച​താ​യി എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.​ ശ​ങ്ക​ര​മം​ഗ​ത്തെ ച​വ​റ ബ്ലോ​ക്ക് പ​രി​സ​ര​ത്തി​ന് സ​മീ​പ​ത്ത് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന കോ​ട​തി സ​മു​ച്ച​യ​ത്തി​നാ​യി കെ​ട്ടി​ട​ങ്ങ​ള്‍ ന​വി​ക​രി​ക്കു​ന്ന​തി​നാ​യി 65 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.​ കു​ടും​ബ കോ​ട​തി, മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി, ഗ്രാ​മ ന്യാ​യാ​ല​യം എ​ന്നി​വ​യാ​ണ് ബ്ലോ​ക്ക് പ​രി​സ​ര​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്.​ഇ​തി​ല്‍ ഗ്രാ​മ​ന്യാ​യാ​ല​യം പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.​

മ​റ്റ് ര​ണ്ട് കോ​ട​തി​ക​ള്‍ നി​ല​വി​ല്‍ കു​റ്റി​വ​ട്ട​ത്ത് വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ച്ച് വ​രു​ന്ന​ത്.​കോ​ട​തി സ​മ്മു​ച്ച​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും.​ മു​ക്കാ​ട് ഫാ​ത്തി​മ ഐ​ല​ന്‍റ് -അ​രു​ള​പ്പ​ന്‍ തു​രു​ത്ത് എ​ന്നി​വ​യെ ത​മ്മി​ല്‍ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം നി​ര്‍മി​ക്കു​ന്ന​തി​നു​ള​ള ദ​ര്‍​ഘാ​സ് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മു​ക്കാ​ട് - ഫാ​ത്തി​മ ഐ​ല​ന്‍റ് പാ​ലം അ​ട​ങ്ക​ൽ തു​ക15 കോ​ടി രൂ​പ​യാ​ണ്. ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​ണ് നി​ര്‍​മാ​ണ​ച്ചു​മ​ത​ല എ​ന്നും എം​എ​ല്‍​എ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.