പു​ക​യി​ല വി​ൽ​പ​ന: ഒ​രാ​ൾ പി​ടി​യി​ൽ
Thursday, February 20, 2020 11:38 PM IST
കൊ​ട്ടാ​ര​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വ​രും സ്കൂ​ൾ കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന നീ​ലേ​ശ്വ​രം ക​ല്ലു​വാ​തു​ക്ക​ൽ പ​ന​വി​ള വീ​ട്ടി​ൽ ജോ​ൺ​സ​ൺ (53) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. കൊ​ട്ടാ​ര​ക്ക​ര എ​സ്ഐ ​രാ​ജീ​വ്, എ​എ​സ്ഐ ​ഓ​മ​ന​ക്കു​ട്ട​ൻ, സി​പി ഒ ​ഹോ​ചി​മി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത് .