കു​രി​ശ​ടി​യും നേ​ര്‍​ച്ചവ​ഞ്ചി​യും ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്തം
Wednesday, February 19, 2020 12:15 AM IST
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍-കു​ള​ത്തു​പ്പു​ഴ പാ​ത​യി​ല്‍ പ​ഴ​യേ​രൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ കു​രി​ശ​ടി​യും നേ​ര്‍​ച്ച വ​ഞ്ചി​യും ത​ക​ര്‍​ത്ത മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ല്‍ വി​ശ്വാ​സി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ര്‍​ന്ന​ത്.
ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് പ​ള്ളി​വ​ക ഭൂ​മി കൈ​യ്യേ​റി ഇ​ടി​യ്ക്കു​ക​യും നേ​ര്‍​ച്ച വ​ഞ്ചി പൊ​ളി​ച്ച് മ​ണ്ണി​ന​ടി​യി​ലാ​ക്കു​ക​യും ചെ​യ്ത​ത്.
വീ​തി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന പ​ടി​യി​ല്‍ നി​ന്നും പ​ള്ളി​യി​ലേ​ക്ക് ക​യ​റു​ന്ന ര​ണ്ട് പ​ടി​ക​ള്‍ അ​ട​ക്കം പൊ​ളി​ച്ചു നീ​ക്കും എ​ന്ന്‍ ക​രാ​റു​കാ​രും പ​ള്ളി ഭാ​ര​വാ​ഹി​ക​ളും ത​മ്മി​ല്‍ മു​മ്പ് പ​റ​ഞ്ഞു സ​മ്മ​തി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ യാ​തൊ​രു​വി​ധ മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ എ​ത്തി​യ ക​രാ​റു​കാ​ര്‍ പ​ള്ളി​യു​ടെ കു​രി​ശ​ടി​യു​ടെ ഒ​രു വ​ശ​വും ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള നേ​ര്‍​ച്ച വ​ഞ്ചി​യും മ​ണ്ണ് മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച് നീ​ക്കു​ക​യാ​യി​രു​ന്നു.
സം​ഭ​വ​മ​റി​ഞ്ഞ് കൂ​ടു​ത​ല്‍ വി​ശ്വാ​സി​ക​ള്‍ എ​ത്തി​യ​ത് രാ​ത്രി​യി​ല്‍ ഏ​റെ നേ​രം പ​ള്ളി പ​രി​സ​ര​ത്ത് സം​ഘ​ര്‍​ഷ​ത്തി​ന് വ​ഴി​വ​ച്ചു. പി​ന്നീ​ട് മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ര്‍​മ്മാ​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ര്‍ രാ​ഹു​ല്‍, ഏ​രൂ​ര്‍ പോ​ലീ​സ്, വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍ നി​ന്നും, എ​ത്തി​യ വി​കാ​രി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ന​ട​ത്തി​യ ച​ര്‍​ച്ച​ക്കൊ​ടു​വി​ല്‍ ഇ​ന്ന​ലെ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം ചേ​ര്‍​ന്ന് ന​ട​പ​ടി സ്വീ​ക​രി​ക്കാം എ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ രാ​ത്രി വൈ​കി​യാ​ണ് നാ​ട്ടു​കാ​ര്‍ പി​രി​ഞ്ഞു പോ​യ​ത്.
എ​ന്നാ​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യും ച​ര്‍​ച്ച​യി​ല്‍ ആ​ദ്യം തീ​രു​മാ​നം ഒ​ന്നും ആ​കാ​ത​യ​തോ​ടെ സ്ത്രീ​ക​ള​ട​ക്കം കൂ​ടു​ത​ല്‍ ഇ​ട​വ​ക അം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്ത് എ​ത്തി. ഇ​തി​നി​ട​യി​ല്‍ ഒ​രു വി​ഭാ​ഗം ക​രു​കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ ത​ട​ഞ്ഞു. ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ സു​ഭാ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കൂ​ടു​ത​ല്‍ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി.
ഒ​ടു​വി​ല്‍ പോ​ലീ​സും മ​രാ​മ​ത്ത് അ​ധി​കൃ​ത​രും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ല്‍ മ​ണ്ണി​ന​ടി​യി​ല്‍ കു​ഴി​ച്ചി​ട്ട നേ​ര്‍​ച്ച വ​ഞ്ചി തി​രി​കെ എ​ടു​ത്ത് ന​ല്‍​കു​ക​യും അ​ന്യാ​യ​മാ​യി ഇ​ടി​ച്ചു​നി​ര​ത്തി​യ സ്ഥ​ല​ത്ത് അ​തി തി​രി​കെ നി​ര്‍​മ്മി​ച്ച്‌ ന​ല്‍​കാം എ​ന്ന ഉ​റ​പ്പി​ന്മേ​ലും പ്ര​ദേ​ശ​ത്തെ സം​ഘ​ര്‍​ഷ സാ​ധ്യ​ത അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
കൂ​ടാ​തെ ഇ​ട​വ​ക വി​കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ മ​രാ​മ​ത്ത് ജീ​വ​ന​ക്ക​രി​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന ആ​വ​ശ്യ​വും അം​ഗീ​ക​രി​ച്ചു. സി​പി​എം നേ​താ​ക്ക​ളാ​യ എ​സ് ജ​യ​മോ​ഹ​ന്‍, ഡി ​വി​ശ്വ​സേ​ന​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഏ​രൂ​ര്‍ സു​ഭാ​ഷ്, സി​ജെ ശ്വോം, ​സി​പി​ഐ നേ​താ​ക്ക​ളാ​യ പി​എ​സ് സു​പാ​ല്‍, അ​ജി​ത്ത് തു​ട​ങ്ങി​യ​വ​രും സം​ഭ​വ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഫാ. ​ബോ​വ​സ് മാ​ത്യു, ഫാ. ​ജോ​ണ്‍ കാ​ര​വി​ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ര്‍​ച്ച ന​ട​ന്ന​ത്.