മാ​ർ​ക്ക​റ്റു​ക​ളിൽ പ​രി​ശോ​ധ​ന: പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചു
Tuesday, February 18, 2020 11:23 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : മ​ത്സ്യമാ​ർ​ക്ക​റ്റു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഴ​കി​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്തു. ഭ​ക്ഷ്യ സു​ര​ക്ഷാ വി​ഭാ​ഗ​വും ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗ​വും ചേ​ർ​ന്ന് ന​ട​ത്തി​യ​പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ഴ​കി​യ മ​ത്സ്യം ക​ണ്ടെ​ടു​ത്ത​ത്.​മൂ​ന്നാം​മൂ​ട്, ആ​ലും​ക​ട​വ് , ക​രോ​ട്ട് ജം​ഗ്ഷ​ൻ, പ​ണി​ക്ക​ർ ക​ട​വ്, പു​ള്ളി​മാ​ൻ ജം​ഗ്ഷ​ൻ, പു​തി​യ​കാ​വ്, ആ​ലും​മൂ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ന്നു.
പ​തി​നെ​ട്ട് കി​ലോ​യോ​ളം പ​ഴ​കി​യ കൊ​ഞ്ച്, വാ​ള​മീ​ൻ, ചൂ​ര തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ അ​ഞ്ചു, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, ജെ​എ​ച്ച് ഐ ​ഗി​രി​ഷ്കു​മാ​ർ , ബി​ജു, അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​രി​ശോധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. പി​ടി​ച്ചെ​ടു​ത്ത മ​ത്സ്യ​ങ്ങ​ൾ ന​ശി​പ്പി​ച്ചു .തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം അ​റി​യി​ച്ചു.