ത്രി​ദി​ന ദേ​ശീ​യ ബാ​ങ്ക് പ​ണി​മു​ട​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Tuesday, February 18, 2020 11:23 PM IST
കൊ​ല്ലം: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​ടെ ഐ​ക്യ​വേ​ദി​യാ​യ യൂ​ണൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക് യൂ​ണി​യ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 11, 12, 13 തീ​യ​തി​ക​ളി​ൽ ജീ​വ​ന​ക്കാ​ർ അ​ഖി​ലേ​ന്ത്യാ വ്യാ​പ​ക​മാ​യി പ​ണി​മു​ട​ക്കും.
വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​നും തീ​രു​മാ​ന​മു​ണ്ട്. കാ​ലാ​വ​ധി ക​ഴി​ഞ്ഞ സേ​വ​ന-​വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പു​തു​ക്കു​ക, പെ​ൻ​ഷ​ൻ കാ​ലോ​ചി​ത​മാ​യി പ​രി​ഷ്ക​രി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. ഇ​തേ ആ​വ​ശ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​മാ​സം ര​ണ്ട് ദി​വ​സ​ത്തെ പ​ണി​മു​ട​ക്ക് ന​ട​ത്തി​യി​രു​ന്നു.
പ​ണി​മു​ട​ക്കി​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ പ്ര​ധാ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്നു. കൊ​ല്ല​ത്ത് ജീ​വ​ന​ക്കാ​ർ ഇ​ന്ത്യ​ൻ ബാ​ങ്ക് കൊ​ല്ലം ശാ​ഖ​യ്ക്ക് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് യു​എ​ഫ്ബി​യു ജി​ല്ലാ ക​ണ്‍​വീ​ന​റും എ​ഐ​ബി​ഇ​എ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ യു. ​ഷാ​ജി, എ​ൻ​സി​ബി​ഇ ജി​ല്ലാ ജോയിന്‍റ് ​സെ​ക്ര​ട്ട​റി സ​ജി ഡാ​നി​യേ​ൽ, എ​ഐ​ബി​ഒ​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​നി​ൽ​കു​മാ​ർ, എ​ഐ​ബി​ഒ​എ ജി​ല്ലാ ജോയിന്‍റ് ​സെ​ക്ര​ട്ട​റി ഉ​ല്ലാ​സ്, ബി​ഇ​എ​ഫ്ഐ സം​സ്ഥാ​ന ജോയിന്‍റ് . ​സെ​ക്ര​ട്ട​റി സ​തീ​ഷ്, എ​ൻ​ഒ​ബി ഡ​ബ്ല്യു ജി​ല്ലാ സെ​ക്ര​ട്ട​റി ര​വി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.