ച​ന്ദ​ന ത​ടി ചി​ല്ല​റ വി​ല്പ​ന
Tuesday, February 18, 2020 11:22 PM IST
കൊല്ലം: ച​ന്ദ​ന​ത്ത​ടി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കോ​ന്നി ത​ടി ഡി​പ്പോ​യി​ല്‍ ച​ന്ദ​ന ത​ടി​യു​ടെ ചി​ല്ല​റ വി​ല്‍​പ്പ​ന ആ​രം​ഭി​ച്ചു. ക്ലാ​സ്-​നാ​ല് ഗോ​ട്ട്‌​ല (കി​ലോ ഗ്രാ​മി​ന് 19,598 രൂ​പ), ക്ലാ​സ് - നാ​ല് ബാ​ഗ്രാ​ദാ​ദ് (കി​ലോ ഗ്രാ​മി​ന് 16055 രൂ​പ), ക്ലാ​സ്-14 സാ​പ്‌​വു​ഡ് ബി​ല്ല​റ്റ് (കി​ലോ ഗ്രാ​മി​ന് 1507 രൂ​പ) എ​ന്നി​വ​യാ​ണ് വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത്.
50 ഗ്രാം, 100 ​ഗ്രാം, 200 ഗ്രാം, 500 ​ഗ്രാം, 600 ഗ്രാം, 1 ​കി​ലോ​ഗ്രാം വ​രെ​യു​ള്ള ച​ന്ദ​ന​ത​ടി​ക​ള്‍ ആ​ധാ​ര്‍ കാ​ര്‍​ഡ്/​പാ​ന്‍​കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് ഹാ​ജ​രാ​ക്കി വ്യ​ക്തി​ക​ള്‍​ക്ക് വാ​ങ്ങാം. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് നി​യ​ന്ത്ര​ണം ബാ​ധ​ക​മ​ല്ല. ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ ക​ത്തും സ്ഥാ​പ​ന​ങ്ങ​ള്‍ അം​ഗീ​കൃ​ത ലൈ​സ​ന്‍​സും ഹാ​ജ​രാ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 0468-2247927(കോ​ന്നി ഡി​പ്പോ) ന​മ്പ​രി​ല്‍ ല​ഭി​ക്കും.