കൊട്ടറ ഗോപാലകൃഷ്ണൻ അനുസ്മരണ സമ്മേളനം
Tuesday, February 18, 2020 11:22 PM IST
കൊ​ല്ലം : മൂ​ല്യാ​ധി​ഷ്ഠി​ത രാ​ഷ്ട്രീ​യ​ത്തെ മു​റു​കെ പി​ടി​ച്ച നേ​താ​വാ​യി​രു​ന്നു കൊ​ട്ട​റ ഗോ​പാ​ല​കൃ​ഷ്ണ​നെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​എ.​ഷാ​ന​വാ​സ് ഖാ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.കൊ​ട്ട​റ ഗോ​പാ​ല​കൃ​ഷ്ണന്‍റെ 17-ാം ച​ര​മ വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ട്ട​റ ഫൗ​ണ്ടേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ​എ​സ്​യു​വിന്‍റെ ന​ഷ്ട​പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ന്‍ കൊ​ട്ട​റ​യെ​പോ​ലു​ള്ള നേ​താ​ക്ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം പ​ഠി​ച്ചാ​ല്‍ മാ​ത്രം മ​തി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മു​ന്‍ ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​ആ​ര്‍.​ത​മ്പാ​ന്‍ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.ഭാ​ര​തീ​പു​രം ശ​ശി, പ്ര​താ​പ​വ​ര്‍​മ്മ ത​മ്പാ​ന്‍, പ്രഫ.​ഇ.​മേ​രി​ദാ​സ​ന്‍ എ​ന്നി​വ​ര്‍ പ്രസംഗിച്ചു. ഫൗ​ണ്ടേ​ഷ​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ.​ന​ട​യ്ക്ക​ല്‍ ശ​ശി അ​ധ്യ​ക്ഷ​ത വഹിച്ചു.