­ഏ​ക​ത​യു​ടെ സം​ഗീ​ത​വു​മാ​യി കൊ​ല്ല​ത്ത് സം​ഗീ​ത​സ​ന്ധ്യ ഒ​രു​ങ്ങു​ന്നു
Tuesday, February 18, 2020 11:22 PM IST
കൊ​ല്ലം: ദേ​ശീ​യ​ത​യു​ടെ ആ​ഘോ​ഷ​രാ​ഗ​മാ​യി ഏ​ക് താ​ര- ഏ​ക​ത​യു​ടെ സം​ഗീ​തോ​ത്സ​വ​ത്തി​ന് കൊ​ല്ല​ത്ത് അ​ര​ങ്ങൊ​രു​ങ്ങു​ന്നു. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര സം​ഗീ​ത​ത്തി​ലെ എ​ക്കാ​ല​ത്തെ​യും അ​തു​ല്യ​പ്ര​തി​ഭ​ക​ളു​ടെ നി​ത്യ​മ​നോ​ഹ​ര ഗാ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള സം​ഗീ​ത​സ​ന്ധ്യ​യ്ക്ക് 22 ന് ​വൈ​കു​ന്ന​രേം ആ​റി​ന് ക​ട​പ്പാ​ക്ക​ട സ്‌​പോ​ര്‍​ട്‌​സ് ക്ല​ബ് ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വേ​ദി​യു​ണ​രും.
ഭാ​ഷ​യു​ടെ വേ​ര്‍​തി​രി​വു​ക​ളി​ല്ലാ​ത്ത സം​ഗീ​ത​ത്തി​ലൂ​ടെ ഇ​ന്ത്യ​ന്‍ ദേ​ശീ​യ​ത​യു​ടെ മ​ഹി​മ​യും മ​നോ​ഹാ​രി​ത​യും ആ​സ്വാ​ദ​ക​രി​ലെ​ത്തി​ക്കു​ന്ന ഏ​ക് താ​ര, കൊ​ല്ലം ജി​ല്ല​യി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ സം​ഗീ​ത​പ​രി​പാ​ടി​യാ​കും. ഒ.​പി. ന​യ്യാ​ര്‍, എ​സ്.​ഡി. ബ​ര്‍​മ്മ​ന്‍, ആ​ര്‍.​ഡി. ബ​ര്‍​മ്മ​ന്‍, ല​ക്ഷ്മി​കാ​ന്ത് പ്യാ​രേ​ലാ​ല്‍, മ​ദ​ന്‍ മോ​ഹ​ന്‍, നൗ​ഷാ​ദ്, മു​ഹ​മ്മ​ദ് റ​ഫി, കി​ഷോ​ര്‍ കു​മാ​ര്‍, മു​കേ​ഷ്, ഹേ​മ​ന്ത് കു​മാ​ര്‍, മ​ന്നാ​ഡെ, സ​ലി​ല്‍ ചൗ​ധ​രി, ല​താ മ​ങ്കേ​ഷ്‌​ക​ര്‍, ആ​ശ് ഭോ​സ് ലെ ​തു​ട​ങ്ങി ഇ​ന്ത്യ​ന്‍ സി​നി​മാ​രം​ഗ​ത്തെ ഏ​റ്റ​വും പ്ര​മു​ഖ​രാ​യ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ​യും ഗാ​യ​ക​രു​ടെ​യും പ്ര​ശ​സ്ത ഗാ​ന​ങ്ങ​ളാ​ണ് ഏ​ക് താ​ര​യു​ടെ വേ​ദി​യെ രാ​ഗ​സാ​ന്ദ്ര​മാ​ക്കു​ക.
ഹി​ന്ദി, ത​മി​ഴ് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​നും, എ.​ആ​ര്‍. റ​ഹ്മാ​ന്‍റെ ജ​യ്‌​ഹോ- ലോ​ക സം​ഗീ​ത പ​ര്യ​ട​ന സം​ഘാം​ഗ​വു​മാ​യ മും​ബ​യ് മു​ഹ​മ്മ​ദ് അ​സ് ല​മി​നൊ​പ്പം ടി​വി മ്യൂ​സി​ക് റി​യാ​ലി​റ്റി ഷോ​ക​ളി​ലു​ടെ ഗാ​നാ​സ്വാ​ദ​ക​രു​ടെ മ​നം​ക​വ​ര്‍​ന്ന ദേ​വി​ക ബാ​ല​സു​ബ്ര​ഹ്മ​ണ്യ​വും ഈ ​ഗാ​ന​ങ്ങ​ള്‍​ക്ക് വേ​ദി​യി​ല്‍ പു​ന​രാ​വി​ഷ്‌​കാ​രം ന​ല്‍​കും. ലോ​ക വൃ​ക്ക​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഡോ. ​പ്ര​വീ​ണ്‍ ന​മ്പൂ​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​വ് കി​ഡ്‌​നി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വൃ​ക്ക​രോ​ഗ അ​വ​ബോ​ധ, പ്ര​തി​രോ​ധ, രോ​ഗ​നി​ര്‍​ണ​യ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഏ​ക് താ​ര സം​ഗീ​ത​സ​ന്ധ്യ അ​ര​ങ്ങേ​റു​ക.
സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ വ​ച്ചു​ത​ന്നെ, വൃ​ക്ക​രോ​ഗ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ​വും ആ​ധു​നി​ക ചി​കി​ത്സാ രീ​തി​ക​ളും വി​ശ​ദ​മാ​ക്കി, പ്ര​മു​ഖ വൃ​ക്ക​രോ​ഗ ചി​കി​ത്സ​ക​ന്‍ ഡോ. ​പ്ര​വീ​ൺ ന​മ്പൂ​തി​രി ര​ചി​ച്ച വൈ​ജ്ഞാ​നി​ക പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ക്കും. ഏ​ക് താ​ര സം​ഗീ​ത​സ​ന്ധ്യ​യി​ലേ​ക്കു​ള്ള സൗ​ജ​ന്യ പാ​സു​ക​ള്‍​ക്ക് 97464 66440,8075398959 എ​ന്ന ഫോ​ണ്‍ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്ക​ണം.