കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ന​ട​ന്നു
Tuesday, February 18, 2020 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം കൊ​ട്ടാ​ര​ക്ക​ര ധ​ന്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ ​സി അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഗ്ര​ന്ഥ​ശാ​ല​ക​ളെ വി​വി​ധ​പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യ വെ​ട്ടി​ക്ക​വ​ല, കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക​ൾ​ക്കും ഉ​മ്മ​ന്നൂ​ർ, ക​ട​യ്ക്ക​ൽ, ഇ​ട്ടി​വ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും, തു​ട​യ​ന്നൂ​ർ, ക​ട​യ്ക്ക​ൽ, ചി​ത​റ സ​ർ​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ൾ​ക്കും ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു.

ഗ്ര​ന്ഥ​ശാ​ലാ സം​ഘ​ത്തി​ന്‍റെ മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ഇ ​മ​ജീ​ദ്, ആ​ർ പ്ര​ഭാ​ക​ര​ൻ നാ​യ​ർ, മു​ന്നൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ആ​ദ​രി​ച്ചു. എ ​പ്ല​സ് ഗ്രേ​ഡ് വാ​ങ്ങി​യ ഗ്ര​ന്ഥ​ശാ​ല​ക​ളെ കൊ​ട്ടാ​ര​ക്ക​ര മു​ൻ​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡി ​രാ​മ​കൃ​ഷ്ണ​പി​ള്ള അ​നു​മോ​ദി​ച്ചു.

മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ സി ​മു​കേ​ഷ്, താ​ലൂ​ക്ക് എ​ക്സി. അം​ഗം പ്ര​ഫ.​ബി ശി​വ​ദാ​സ​ൻ പി​ള്ള, ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി ​കെ ജോ​ൺ​സ​ൺ, സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം എം ​ബാ​ല​ച​ന്ദ്ര​ൻ, ഡി ​എ​സ് സു​നി​ൽ, ബി ​വേ​ണു​ഗോ​പാ​ൽ, ആ​ർ രാ​ജ​ൻ​മ്പോ​ധി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര താ​ലൂ​ക്കാ​ശു​പ​ത്രി ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച് യോ​ഗ​സ്ഥ​ല​ത്ത് സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യും ജ​ന​ധി​പ​ത്യം -വ​ർ​ത്ത​മാ​ന​കാ​ല വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​പി കെ ​ഗോ​പ​ൻ മോ​ഡ​റേ​റ്റ​റാ​യി. സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ. ​സെ​ക്ര​ട്ട​റി എ​ൻ എ​സ് വി​നോ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്രേ​റി​യ​ന്മാ​ർ​ക്ക് ഐ​ഡി​ന്‍റി​റ്റി കാ​ർ​ഡ് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ഡി ​സു​കേ​ശ​ൻ വി​ത​ര​ണം ചെ​യ്തു.