പ്ര​വാ​സി​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​രും ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​ക​ണം: ഫാ. ​ബി​നു തോ​മ​സ്
Monday, February 17, 2020 11:43 PM IST
കൊ​ല്ലം: പ്ര​വാ​സി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​തു​പോ​ലെ പെ​ൻ​ഷ​നും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും കേ​ന്ദ്ര​സ​ർ​ക്കാ​രും ന​ൽ​കാ​ൻ ത‍​യാ​റാ​ക​ണ​മെ​ന്ന് രൂ​പ​താ എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ബി​നു തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ര​വി​പു​രം സെ​ന്‍റ് ജോ​ൺ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കേ​ര​ള പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​ൻ. എ​സ്. വി​ജ​യ​ൻ നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​നി​ധി അം​ഗ​ത്വ വി​ത​ര​ണം ഫാ. ​മി​ൽ​ട്ട​ൺ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഞ്ച​ൽ വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് നെ​യ്ത്തി​ൽ വി​ൻ​സെ​ന്‍റ്, ബേ​ബി സേ​വ്യ​ർ, ക​ണ്ണ​ന​ല്ലൂ​ർ ബെ​ൻ​സി​ലി, യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, കു​രീ​പ്പു​ഴ ഷാ​ന​വാ​സ്, പ്ര​മോ​ദ് ഇ​ര​വി​പു​രം, ടൈ​റ്റ​സ് ആ​ന്‍റ​ണി, ജോ​സ​ഫ് രാ​ജ​ൻ, എം.​കെ സു​ന്ദ​ര​ൻ, ബി​നു സ​ന്തോ​ഷ്, അ​ഭി​രാ​ജ്, മെ​ർ​ലി​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.