ആം​ഗ​ന്‍​വാ​ടി തൊ​ഴി​ലാ​ളി​ക​ള്‍ മാ​ര്‍​ച്ച് ന​ട​ത്തി
Monday, February 17, 2020 11:43 PM IST
കൊ​ല്ലം: ആം​ഗ​ന്‍​വാ​ടി വ​ര്‍​ക്കേ​ഴ്സ് ആ​ന്‍റ് ഹെ​ല്‍​പ്പേ​ഴ്സ് യൂ​ണി​യ​ന്‍(​എ​ഐ​ടി​യു​സി) ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ച് മേ​യ​ര്‍ ഹ​ണി ബ​ഞ്ച​മി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍ വി​ജ​യ​കു​മാ​ര്‍, ശോ​ഭ ജോ​സ​ഫ്, ര​ജി​താം​ബി​ക, ജ​യ, എ​ലി​സ​ബ​ത്ത്, കു​മാ​രി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
രോ​ഹി​ണി, സ​രി​ത, ബീ​ന, മി​നി റോ​യി തു​ട​ങ്ങി​യ​വ​ര്‍ ജാ​ഥ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി. ആം​ഗ​ന്‍​വാ​ടി കെ​ട്ടി​ട​ങ്ങ​ളു​ടെ വാ​ട​ക​കു​ടി​ശി​ക തീ​ര്‍​ത്ത് ന​ല്‍​കു​ക, താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്തി റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കു​ക, മാ​സ​വേ​ത​നം ഓ​ണ​റേ​റി​യം മാ​റ്റി ശ​മ്പ​ള​മാ​യി പ​രി​ഷ്ക്ക​രി​ക്കു​ക, ഇ​എ​സ്ഐ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ടാ​ണ് മാ​ര്‍​ച്ച് ന​ട​ത്തി​യ​ത്.

ലേ​ലം 24 ന്

കൊ​ല്ലം: ​ച​ന്ദ​ന​ത്തോ​പ്പ് ഐ​ടിഐ ​സ്റ്റോ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മെ​ഷീ​നു​ക​ള്‍ 24 ന് ​രാ​വി​ലെ 11 ന് ​ലേ​ലം ചെ​യ്യും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ഐ ​ടി ഐ ​ഓ​ഫീ​സി​ലും 0474-2712781 ന​മ്പ​രി​ലും ല​ഭി​ക്കും.