റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Monday, February 17, 2020 11:43 PM IST
കു​ണ്ട​റ: കേ​ര​ള​പു​രം മാ​മ്പു​ഴ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രി​ക്കോ​ട് സാ​ര​ഥി ജം​ഗ്ഷ​നി​ൽ പൊ​തു​ജ​ന​ങ്ങ​ൾ കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്തം​ഗം ശി​വാ​ന​ന്ദ​ൻ പി​ള്ള, സ​ന്തോ​ഷ്, തു​ള​സീ​ധ​ര​ൻ പി​ള്ള സി​യാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കു​ണ്ട​റ എ​സ് ഐ ​പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി സം​സാ​രി​ച്ചു. ഒ​രാ​ഴ്ച​യ്ക്ക​കം റോ​ഡു ന​ന്നാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നു​ള്ള ഉ​റ​പ്പി​ൻ​മേ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു.
കേ​ര​ള​പു​രം, മാ​മ്പു​ഴ, മോ​തീ​ൻ മു​ക്ക് റോ​ഡ് എ​ന്നി​വ ടാ​ർ ചെ​യ്യാ​നാ​യി പൊ​ളി​ച്ചി​ട്ടി​ട്ട് വ​ർ​ഷം ര​ണ്ടു ക​ഴി​ഞ്ഞി​ട്ടും റോ​ഡു​പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല. ഞാ​ങ്ക​ട​വ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​നാ​യി 2018 - ൽ ​പൊ​ളി​ച്ച റോ​ഡി​ൽ മ​ണ്ണും ക​ല്ലു​ക​ളും മാ​ത്ര​മാ​ണു​ള്ള​ത്. ഇ​തു​മൂ​ലം റോ​ഡി​ൽ പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​യി.
മൂ​ന്ന് മാ​സ​ത്തി​ന​കം റോ​ഡ് പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​താ​ണെ​ന്ന് ഉ​റ​പ്പ് ന​ൽ​കി​യ ശേ​ഷ​മാ​ണ് പ​ണി തു​ട​ങ്ങി​യ​ത്. റോ​ഡി​ലെ ടാ​റി​ങ്‌ മു​ഴു​വ​ൻ ഇ​ള​ക്കി​മാ​റ്റി​യ​താ​ണ് പൊ​ടി​ശ​ല്യം രൂ​ക്ഷ​മാ​ക്കി​യ​ത്. പൊ​ടി​ശ​ല്യം​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കോ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കോ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ​പോ​ലും പ​റ്റി​ല്ല.
റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ പ​തി​വാ​യി. മാ​മ്പു​ഴ സ്‌​കൂ​ളി​ലേ​ക്കെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളും പൊ​ടി​ശ​ല്യം​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്.
ഇ​തി​നെ​തി​രെ നി​ര​വ​ധി പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും കൈ​ക്കൊ​ള്ളാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ 10 പൊ​തു​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച​ത്.