ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സ​മ്മേ​ള​നം; പു​ന​ലൂ​രി​ൽ സെ​മി​നാ​റും കൂ​ട്ടാ​യ്മ​യും
Monday, February 17, 2020 11:20 PM IST
പു​ന​ലൂ​ർ: കൊ​ല്ല​ത്ത് 22 മു​ത​ൽ 24 വ​രെ ന​ട​ക്കു​ന്ന കേ​ര​ള ക​ർ​ഷ​ക​സം​ഘം 26ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പു​ന​ലൂ​ർ ഏ​രി​യ​യി​ൽ സെ​മി​നാ​റും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും ന​ട​ത്തും.
19 ന് ​പു​ന​ലൂ​ർ മാ​ർ​ക്ക​റ്റ് ജ​ങ്ഷ​നി​ൽ വൈ​കു​ന്നേ​രം 5.30 ന് ​റ​ബ​ർ മേ​ഖ​ല​യും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ദ്ഘ​ട​ന​യും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​മി​നാ​ർ മ​ന്ത്രി ടി ​പി രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ എ​സ് ബി​ജു, ടൈ​റ്റ​സ് സെ​ബാ​സ്റ്റ​ൻ, ജി​ജി കെ ​ബാ​ബു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സെ​മി​നാ​റി​ൽ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ് ജ​യ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​കും.​കോ​ട്ട​യം റ​ബ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ഡ​യ​റ​ക്ട​ർ ജെ​യിം​സ് ജേ​ക്ക​ബ് വി​ഷ​യം അ​വ​ത​രി​പ്പി​ക്കും. പി ​എ​സ് സു​പാ​ൽ, ഭാ​ര​തീ​പു​രം ശ​ശി, കെ ​രാ​ജ​ശേ​ഖ​ര​ൻ, എം ​എ രാ​ജ​ഗോ​പാ​ൽ, എ​സ് ബി​ജു, ബെ​ന്നി ക​ക്കാ​ട്, കെ ​ധ​ർ​മ​രാ​ജ​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.
18ന് ​ഇ​ട​മ​ണി​ലും 20ന് ​ക​ഴു​തു​രു​ട്ടി യി​ലും ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യും ന​ട​ക്കും. സ​മ്മേ​ള​ന​ത്തിന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം പു​ന​ലൂ​ർ നേ​താ​ജി, വി​ള​ക്കു​വെ​ട്ടം,ക​ലു​ങ്ങും​മു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ത്സ്യം, തേ​ൻ, വാ​ഴ, പ​ച്ച​ക്ക​റി​കൃ​ഷി എ​ന്നി​വ ക​ർ​ഷ​ക സം​ഘം പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക​ർ ന​ട​ത്തി​യ​ത് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യി​ട്ടു​ണ്ട്. ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്നും ന​ട​പ്പാ​ക്കു​മെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.