ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കോ​ഴി​മാ​ലി​ന്യം ത​ള്ളി; തീ ​ക​ത്തി​യ​ത് ആ​ശ​ങ്ക പ​ര​ത്തി
Monday, February 17, 2020 11:20 PM IST
ച​വ​റ: ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കോ​ഴി മാ​ലി​ന്യം ത​ള്ളി​യ​തും മാ​ലി​ന്യ​ത്തി​ൽ തീ ​ക​ത്തി​യ​തും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​യി. ച​വ​റ ന​ല്ലേ​ഴ്ത്തു​മു​ക്കി​ന് തെ​ക്കു​വ​ശ​ത്താ​യി​ട്ടാ​ണ് സം​ഭ​വം. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ പു​ല്ലി​ന് തീ​പി​ടി​ച്ചു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ച​വ​റ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​പ്പോ​ഴാ​ണ് കോ​ഴി മാ​ലി​ന്യ​ത്തി​ൽ ആ​രോ തീ​യി​ട്ട​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

കോ​ഴി മാ​ലി​ന്യം നി​ര​വ​ധി ചാ​ക്കു​ക​ളി​ലാ​യി ത​ള്ളി​യ​ത് ശ​നി​യാ​ഴ്ച്ച​യാ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്തി​ൽ വി​വ​രം അ​റി​യി​ച്ചു​വെ​ങ്കി​ലും പി​റ്റെ ദി​വ​സം ഞാ​യ​റാ​ഴ്ച്ച ആ​യ​തി​നാ​ൽ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല.

എ​ന്നാ​ൽ മാ​ലി​ന്യ​ത്തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം രൂ​ക്ഷ​മാ​യ​തോ​ടെ ആ​രോ ക​ത്തി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യ​താ​വാം എ​ന്നാ​ണ് നി​ഗ​മ​നം. റോ​ഡ​രി​കി​ലെ കു​റ്റി​ക്കാ​ട്ടി​ൽ കി​ട​ന്ന ഇ​ല​ക്ട്രി​സി​റ്റി​യു​ടെ പ​ഴ​യ ത​ടി തൂ​ണു​ക​ളി​ലേ​യ്ക്കും തീ ​പ​ട​ർ​ന്നു പി​ടി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ എ​ത്തി ജെ ​സി ബി ​ഉ​പ​യോ​ഗി​ച്ച് സ​മീ​പ​ത്ത് കു​ഴി​യെ​ടു​ത്ത് മാ​ലി​ന്യം മൂ​ടു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് തീ ​പി​ടി​ച്ച കു​റ്റി​ക്കാ​ട്ടി​ലും ത​ടി തൂ​ണു​ക​ളി​ലും വെ​ള്ളം ഉ​പ​യോ​ഗി​ച്ച് തീ ​അ​ണ​ച്ചു. ച​വ​റ പോ​ലീ​സും എ​ത്തി​യി​രു​ന്നു. കോ​ഴി മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളി​യ സാ​മൂ​ഹി​ക വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി ശി​ക്ഷി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.