പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ഗ​രി​ബ് ന​മ​സ്കാ​ര​ത്തി​ന് പ​ള്ളി​യ​ങ്ക​ണം തു​റ​ന്നു​കൊ​ടു​ത്ത് ആ​യൂ​ര്‍ ക​ത്തോ​ലി​ക്ക ഇ​ട​വ​ക
Sunday, February 16, 2020 11:22 PM IST
ആ​യൂ​ര്‍ : പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ മ​ഗ​രി​ബ് ന​മ​സ്കാ​ര​ത്തി​ന് പ​ള്ളി​യ​ങ്ക​ണം തു​റ​ന്നു​കൊ​ടു​ത്ത് ആ​യൂ​ര്‍ ക​ത്തോ​ലി​ക്ക ഇ​ട​വ​ക.
ക​ഴി​ഞ്ഞ ദി​വ​സം ആ​യൂ​രി​ല്‍ വി​വി​ധ ജാ​മാ​അ​ത്തു​ക​ളു​ടെ​യും ആ​യൂ​ര്‍ ജ​ന​കീ​യ സ​മി​തി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ഷേ​ധ റാ​ലി​യും, പൊ​തു​യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. റാ​ലി ആ​യൂ​രി​ല്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മ​ഗ​രി​ബ് ന​മ​സ്കാ​ര​ത്തി​നു​ള്ള സ​മ​യ​മാ​യി.
അ​ടു​ത്ത പ​ള്ളി​യി​ലേ​ക്ക് എ​ത്താ​ന്‍ വി​ശ്വാ​സി​ക​ള്‍​ക്ക് ക​ഴി​യാ​ത​യാ​തോ​ടെ ആ​യൂ​ര്‍ കൊ​ട്ടാ​ര​ക്ക​ര പാ​ത​യി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ ഗെ​റ്റ് ഇ​വ​ര്‍​ക്കാ​യി തു​റ​ന്ന് ന​ല്‍​കി.
പ​ള്ളി​മു​റ്റ​ത്തും മു​ന്‍​വ​ശ​ത്തു​മാ​യി നൂ​റു​ക​ണ​ക്കി​ന് പേ​ര്‍ ന​മ​സ്കാ​രം ന​ട​ത്തി. ഇ​ങ്ങ​നെ ഒ​രു ആ​വ​ശ്യ​ത്തി​നു പ​ള്ളി​യു​ടെ ക​വാ​ടം തു​റ​ന്നു ന​ല്‍​കാ​ന്‍ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ന്‍​സ​ന്‍റി​ന് ര​ണ്ടാ​മൊ​തോ​ന്ന് ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല. ന​മ​സ്കാ​രം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം മു​സ്ലീം വി​ശ്വാ​സി​ക​ള്‍ തി​രി​കെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
മ​ത​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പേ​രി​ല്‍ ത​മ്മി​ല​ടി​ക്കും​ബോ​ഴാ​ണ് ആ​യൂ​രി​ല്‍ നി​ന്നും ഈ ​മ​ത​മൈ​ത്രി​യു​ടെ സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും ന​ല്ല ചി​ന്ത​ക​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ തു​റ​ന്ന് ന​ല്‍​കു​ന്ന​ത്.