വൈ​ദ്യു​തി ജീ​വ​ന​ക്കാ​രെ അ​പ​മാ​നി​ക്ക​രു​തെ​ന്ന് എ​ഐ​ടി​യു​സി
Sunday, February 16, 2020 11:21 PM IST
കൊ​ല്ലം: വൈ​ദ്യു​തി ബോ​ർ​ഡി​ന്‍റെ തെ​ൻ​മ​ല വൈ​ദ്യു​ത ഉ​ല്പാ​ദ​ന നി​ല​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ഡ്യു​ട്ടി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ ജീ​വ​ന​ക്കാ​രും ഓ​ഫി​സ​ർ​മാ​രും സെ​ക്യു​രി​റ്റി റൂ​മി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബ്രീ​ത്ത് അ​നൈ​ല​സ​റി​ൽ ഊ​ത​ണ​മെ​ന്ന നി​ബ​ന്ധ​ന ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.
ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചാ​ൽ ശി​ക്ഷ​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് നി​ല​വി​ൽ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ വൈ​ദ്യു​തി ജീ​വ​ന​ക്കാ​രെ പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ മ​ദ്യ​പ​ൻ​മാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന ന​ട​പ​ടി പി​ൻ​വ​ലി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തേ​ണ്ടി വ​രു​മെ​ന്ന് കേ​ര​ളാ ഇ​ല​ക്ട്രി​സി​റ്റി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.
സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​ലും പൊ​തു​മേ​ഖ​ലാ ജീ​വ​ന​ക്കാ​രി​ലും ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഇ​ട​ത് പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ ഒ​രു വി​ഭാ​ഗം ന​ട​ത്തു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ തി​രു​മാ​നം വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​ക​ണ​മെ​ന്നും ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.