സ​ദാ​ന​ന്ദ​പു​രം സ്കൂ​ളി​ൽ ക​രു​ത​ൽ സ്പ​ർ​ശം-കൈകോർക്കാം ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി
Sunday, February 16, 2020 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: വ​നി​താ​ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​ട്ടി​ക്ക​വ​ല ഐ​സി​ഡി​എ​സ് സ​ദാ​ന​ന്ദ​പു​രം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ക​രു​ത​ൽ സ്പ​ർ​ശം - കൈ ​കോ​ർ​ക്കാം കു​ട്ടി​ക​ൾ​ക്കാ​യി എ​ന്ന ര​ക്ഷാ​ക​ർ​തൃ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ശ്ര​ദ്ധേ​യ​മാ​യി. വെ​ട്ടി​ക്ക​വ​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ജ സേ​തു​നാ​ഥ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​മ്പ​ക​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ല്ലം റൂ​റ​ൽ ചൈ​ൽ​ഡ് ലൈ​ൻ കോ​ഡി​നേ​റ്റ​ർ ബി​നു ജോ​ർ​ജ്, ചൈ​ൽ​ഡ് ലൈ​ൻ റെ​സ്‌​ക്യു ഓ​ഫീ​സ​ർ ജെ​സി തോ​മ​സ് എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
കു​ട്ടി​ക​ൾ​ക്കെ​തി​രേ ഉ​ണ്ടാ​കു​ന്ന ശാ​രീ​രി​ക മാ​ന​സി​ക ലൈം​ഗി​ക പീ​ഡ​ന​ങ്ങ​ൾ , പേ​ര​ന്‍റി​ങ് എ​ന്നി​വ​യെ കു​റി​ച്ച് ച​ർ​ച്ച​യും ന​ട​ന്നു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ജ​യ​ച​ന്ദ്ര​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക പി.​എ​സ്.​ഗീ​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ബി. ​സു​രാ​ജ് , സ്കൂ​ൾ കൗ​ൺ​സി​ല​ർ ചി​ഞ്ചു വി ​മ​ധു, സാ​ബു ജോ​ൺ, ഗീ​താ​മ​ണി തുടങ്ങിയവ​ർ പ്ര​സം​ഗി​ച്ചു.