വീ​ടി​നുനേ​രേ സാ​മൂ​ഹി​ക വി​രു​ദ്ധാ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി
Sunday, February 16, 2020 11:21 PM IST
പ​ര​വൂ​ർ: ന​ഗ​ര​സ​ഭ​യു​ടെ മു​ൻ മു​സ്ലിം ലീ​ഗ് കൗ​ൺ​സി​ല​ർ ഇ​സ്മാ​യി​ലി​ന്‍റെ മ​ക​ൻ അ​ബ്ദു​ൽ വ​ഹാ​ബി​ന്‍റെ വീ​ടി​നു നേ​രേ സാ​മൂ​ഹി​ക വി​രു​ദ്ധാ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി.
പ​ര​വൂ​ർ കോ​ങ്ങാ​ൽ തെ​ക്കേ ചേ​ന വി​ള വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ അ​ക്ര​മം ന​ട​ത്തു​ക​യും ക​ല്ലെ​റി​ഞ്ഞു ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ക്കു​ക​യും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത്. കൃ​ത്യം ന​ട​ക്കു​മ്പോ​ൾ ഇ​യാ​ളു​ടെ ഭാ​ര്യ ന​ദീ​റ മൂ​ന്നു മ​ക്ക​ളും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​ര​വൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.