ന​വ​ലോ​ക​സൃ​ഷ്ടി​ക്കാ​യി നാം ​ന​യി​ക്ക​പ്പെ​ടു​ന്ന​വ​രാ​ക​ണം: ഫാ.​ഡോ​മി​നി​ക് വാ​ള​ന്മ​നാ​ൽ
Sunday, February 16, 2020 11:21 PM IST
കൊ​ല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​ന​ത്ത് ന​ട​ന്നു​വ​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ൺ.​വി​ൻ​സ​ന്‍റ് മ​ച്ചാ​ഡോ മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ച ദി​വ്യ​ബ​ലി​യോ​ടു കൂ​ടി സാ​യാ​ഹ്ന ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.
ഫാ. ​ജാ​ക്സ​ൺ ജ​യിം​സ് നേ​തൃ​ത്വം ന​ൽ​കി​യ രൂ​പ​താ ക്വ​യ​ർ ദി​വ്യ​ബ​ലി​യി​ൽ ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി.
രാ​വി​ലെ മു​ത​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന, കു​മ്പ​സാ​രം, വി​ടു​ത​ൽ പ്രാ​ർ​ഥ​ന, കൗ​ൺ​സ​ലിം​ഗ്, കു​രി​ശി​ന്‍റെ വ​ഴി, ജ​പ​മാ​ല സ​മ​ർ​പ്പ​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.
അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡോ​മി​നി​ക് വാ​ള​മ്നാ​ൽ ന​യി​ച്ച ക​ൺ​വെ​ൻ​ഷ​നി​ൽ അ​ൻ​പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. അ​നേ​കം പേ​ർ​ക്ക് സൗ​ഖ്യ​വും വി​ടു​ത​ലും ല​ഭി​ച്ചു.
രൂ​പ​ത​യി​ലെ ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​നാ​യു​ള്ള സേ​വ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അ​ഞ്ഞൂ​റി​ല​ധി​കം പ​ങ്കെ​ടു​ത്തു.