അ​വാ​ർ​ഡു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ നെ​ടു​മ്പ​ന ഗ്രാ​മപ​ഞ്ചാ​യ​ത്ത്
Sunday, February 16, 2020 11:12 PM IST
ചാ​ത്ത​ന്നൂ​ർ: മി​ക​ച്ച ഗ്രാ​മപ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡ് ദേ​ശീ​യത​ല​ത്തി​ലും നി​ര​വ​ധി ത​വ​ണ സം​സ്ഥാ​നത​ല​ത്തി​ലും ജി​ല്ലാ​ത​ല​ത്തി​ലും നേ​ടി​യ നെ​ടു​മ്പ​ന ഗ്രാ​മപ​ഞ്ചാ​യ​ത്തി​ന് ഇ​പ്പോ​ൾ വീ​ണ്ടും പു​ര​സ്കാ​ര​ങ്ങ​ളു​ടെ തി​ള​ക്കം.
ജി​ല്ലാ​ത​ല​ത്തി​ൽ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ പ​ഞ്ചാ​യ​ത്താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ തി​ര​ഞ്ഞെ​ടു​ത്ത​ത് നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെയാ​ണ്. പാ​രി​പ്പ​ള്ളി സം​സ്കാ​ര​യു​ടെ മി​ക​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നു​ള്ള സു​ഗ​ത​ൻ സ്മാ​ര​ക പു​ര​സ്കാ​ര​വും നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നാ​ണ്. തൊ​ട്ട​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട പു​ര​സ്കാ​ര​ങ്ങ​ളു​ടെ ഇ​ര​ട്ടി മ​ധു​ര​ത്തി​ലും തി​ള​ക്ക​ത്തി​ലു​മാ​ണ് നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ പ​ഞ്ചാ​യ​ത്ത​ായി​ തി​ര​ഞ്ഞെ​ടു​ത്ത നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് അ​ഞ്ചു​ല​ക്ഷം രൂ​പ​യു​ടെ പ്ര​ത്യേ​ക ധ​ന​സ​ഹാ​യ​വും സ്വ​രാ​ജ് ട്രോ​ഫി​യും സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന് 2010 -11-ലെ ​അ​വാ​ർ​ഡ് നേ​ടി​യ നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​നെ സം​സ്ഥാ​ന ത​ല​ത്തി​ൽ മി​ക​ച്ച ആ​ദ്യ പ​ഞ്ചാ​യ​ത്താ​യി മൂ​ന്നു ത​വ​ണ​യും തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.
2006 - മു​ത​ൽ 2009 വ​രെ മൂ​ന്ന് വ​ർ​ഷം ജി​ല്ല​യി​ലെ മി​ക​ച ഗ്രാ​മപ​ഞ്ചാ​യ​ത്തി​നു​ള്ള ഒ​ന്നാം സ്ഥാ​ന​വും നെ​ടു​മ്പ​ന​യ്ക്കാ​യി​രു​ന്നു. 2002 മു​ത​ൽ 2005 വ​രെ മൂ​ന്നു വ​ർ​ഷം ജി​ല്ല​യി​ലെ മി​ക​ച്ച ര​ണ്ടാ​മ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള അ​വാ​ർ​ഡും നേ​ടി​യി​രു​ന്നു.
മി​ക​ച്ച സ​ദ്ഭ​ര​ണ ജ​ന​സൗ​ഹൃ​ദ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നാ​യി പാ​രി​പ്പ​ള​ളി സം​സ്കാ​ര ന​ൽകു​ന്ന ആ​ർ.​സു​ഗ​ത​ൻ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്. സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മി​ക​ച്ച ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ചോ​ദ്യാ​വ​ലി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ മൂ​ല്യ​നി​ർ​ണയ​ത്തി​ലാ​ണ് നെ​ട്ട​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​സ്ഥാ​ന​ത്തും ചെ​മ്മ​രു​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.
ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​വും സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യി​രി​ക്കേ അ​ന്ത​രി​ച്ച ആ​ർ.​സു​ഗ​ത​ന്‍റെ സ്മ​ര​ണാ​ർ​ഥം സു​ഹൃ​ത്തു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് മു​ക്ക​ട ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ആ​ർ.സു​ഗ​ത​ൻ സ്മാ​ര​ക പു​ര​സ്കാ​രം. പു​ര​സ്കാ​ര ദാ​ന ച​ട​ങ്ങി​ൽ ര​ണ്ട് നി​ർ​ധ​ന രോ​ഗി​ക​ൾ​ക്ക് സം​സ്കാ​ര സ്നേ​ഹ​സ്പ​ർ​ശം 5000 രൂ​പ വീ​തം ചി​കി​ത്സാ ധ​ന​സ​ഹാ​യ​വും വി​ത​ര​ണം ചെ​യ്യും.​ കൂ​ടാ​തെ ഏ​ഴ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥിക​ൾ​ക്ക് പ​ഠ​ന സ​ഹാ​യ​വും ന​ൽകു​മെ​ന്ന് സം​സ്കാ​ര ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.