വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്
Sunday, February 16, 2020 11:12 PM IST
പ​ത്ത​നാ​പു​രം: റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ പേ​രി​ൽ വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ന്‍​സ​ര്‍ സൊ​സൈ​റ്റി.
കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ രോ​ഗി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ആ​ര്‍ സി ​സി യ്ക്കെ​തി​രേ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം കാ​ൻ​സ​ർ സൊ​സൈ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. രോ​ഗി​ക​ളി​ലും ബ​ന്ധു​ക്ക​ളി​ലും ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്ന വാ​ർ​ത്ത​ക​ളാ​ണ് നി​ര​ന്ത​രം ചി​ല​ർ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ​ര്‍ സി ​സി യു​ടെ പേ​രി​ൽ വ​രു​ന്ന മെ​സേ​ജു​ക​ളി​ൽ ചി​ല​ർ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു. വ്യാ​ജ കാ​ൻ​സ​ർ ചി​കി​ൽ​സ​ക​ര​ട​ങ്ങു​ന്ന ലോ​ബി​ക​ൾ ആ​ണ് ഇ​ത്ത​രം തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.
പ്രാ​രം​ഭ​ദ​ശ​യി​ൽ ക​ണ്ടെ​ത്തി​യാ​ൽ മി​ക്ക കാ​ൻ​സ​റു​ക​ളും ചി​കി​ൽ​സി​ച്ച് ഭേ​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന വ്യാ​ജ വാ​ര്‍​ത്ത​ക​ൾ​ക്കെ​തി​രേ സൈ​ബ​ർ സെ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് തെ​റ്റാ​യ മെ​സേ​ജു​ക​ൾ പ്ര​ച​രി​പ്പി​ക്കാ​ൻ ഉ​ള്ള പ്ര​ധാ​ന കാ​ര​ണം.
കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച കാ​ൻ​സ​ർ ചി​കി​ൽ​സാ കേ​ന്ദ്ര​വും പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്ക് ആ​ശ്ര​യ​വു​മാ​യ ആ​ര്‍ സി ​സി യ്ക്കെ​തി​രേ ന​ട​ത്തു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജീ​വ​നം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു തു​ണ്ടി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്സ​വ ആ​ലോ​ച​നാ​യോ​ഗം ഇ​ന്ന്

കൊ​ല്ലം: പ​ട്ട​ത്താ​നം സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ പൂ​യം ഉ​ത്സ​വ​ത്തെ കു​റി​ച്ചു​ള​ള ആ​ലോ​ച​ന​യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പ​ട്ട​ത്താ​നം 450 - ാംന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖാ മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. മാ​ർ​ച്ച് ഏ​ഴി​ന് ന​ട​ക്കു​ന്ന ക്ഷേ​ത്രോ​ത്സ​വ​ത്തെ കു​റി​ച്ച് തീ​രു​മാ​നി​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ എ​ല്ലാ പൊ​തു​ജ​ന​ങ്ങ​ളും ഇ​തൊ​രു അ​റി​യി​പ്പാ​യി ക​രു​തി എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.