പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ നി​യ​മ​നം പി​ൻ​വാ​തി​ലി​ലൂ​ടെ​യെ​ന്ന് ആ​ക്ഷേ​പം
Sunday, February 16, 2020 11:12 PM IST
കൊ​ല്ലം: റാ​ങ്ക് ലി​സ്റ്റ് നി​ല​നി​ൽ​ക്കെ പ​ഞ്ചാ​യ​ത്ത് ലൈ​ബ്രേ​റി​യ​ൻ ഗ്രേ​ഡ്-​നാ​ല് ത​സ്തി​ക​യി​ൽ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ക്കു​ന്ന​താ​യി ആ​ക്ഷേ​പം. 2016 ഡി​സം​ബ​ർ 31-ന്‍റെ വി​ജ്ഞാ​പ​ന പ്ര​കാ​രം ഈ ​ത​സ്തി​ക​യി​ലേ​യ്ക്ക് അ​പേ​ക്ഷി​ച്ച് പ​രീ​ക്ഷ​യി​ലും ഇ​ന്‍റ​ർ​വ്യൂ​വി​ലും വി​ജ​യി​ച്ച് റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ നോ​ക്കു​കു​ത്തി​യാ​ക്തി​യാ​ണ് പു​റം​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
2019 ജൂ​ലൈ ഒ​ന്പ​തി​നാ​ണ് റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ൽ വ​ന്ന​ത്. ഇ​തി​നു​ശേ​ഷം 14 ജി​ല്ല​ക​ളി​ൽ ഒ​രി​ട​ത്തു​പോ​ലും ഈ ​ലി​സ്റ്റി​ൽ നി​ന്ന് ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല. മെ​യി​ൻ ലി​സ്റ്റി​ൽ 613 ഉ​ദ്യോ​ഗാ​ർ​ഥി​ക​ളാ​ണു​ള്ള​ത്.
കേ​ര​ള​ത്തി​ൽ ആ​കെ 978 പ​ഞ്ചാ​യ​ത്ത് ലൈ​ബ്ര​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വ​ഴി നി​യ​മ​നം ന​ട​ത്തു​ന്ന​ത് 69 ലൈ​ബ്ര​റി​ക​ളി​ലാ​ണ്. താ​ത്ക്കാ​ലി​ക നി​യ​മ​നം വ​ഴി ലൈ​ബ്രേ​റി​യ​ന്മാ​രാ​യി ഇ​പ്പോ​ഴും 403 പേ​ർ തു​ട​രു​ന്നു​മു​ണ്ട്.
2019 ജൂ​ൺ 11ന് 267 ​പാ​ർ​ട്ട് ടൈം​കാ​രെ​യും 2019 ന​വം​ബ​ർ 28ന് 88 ​പേ​രെ​യും സ്ഥി​ര​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. റാ​ങ്ക് ലി​സ്റ്റ് നി​ല​നി​ൽ​ക്കെ താ​ത്ക്കാ​ലി​ക നി​യ​മ​നം പാ​ടി​ല്ലെ​ന്ന് കെ​എ​സ്ആ​ർ​ടി​സി റി​സ​ർ​വ് ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ അ​ട​ക്ക​മു​ള്ള ത​സ്തി​ക​ക​ളി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്നു​മു​ണ്ട്.
സ​ർ​ക്കാ​രി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ത​സ്തി​ക​ക​ളി​ൽ പി​എ​സ് സി ​വ​ഴി നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​വും ഉ​ണ്ട്. പ​ഞ്ചാ​യ​ത്ത് ആ​ക്ട് പ്ര​കാ​രം ലൈ​ബ്രേ​റി​യ​ൻ, ക്ലാ​ർ​ക്ക്, ഹെ​ഡ് ക്ലാ​ർ​ക്ക്, സെ​ക്ര​ട്ട​റി എ​ന്നീ ത​സ്തി​ക​ളി​ൽ പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ വ​ഴി ത​ന്നെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വു​ണ്ട്.
ഇ​വ​യെ​ല്ലാം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ൽ ചി​ല​ർ സ്വ​ന്ത​ക്കാ​രെ തി​രു​കി ക​യ​റ്റു​ന്ന​ത്. പ​ല ലൈ​ബ്ര​റി​ക​ളി​ലും അ​വി​ട​ത്തെ ഭ​ര​ണ​സ​മി​തി അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യ​വ​രെ ഒ​ഴി​വ് വ​രു​ന്ന മു​റ​യ്ക്ക് പാ​ർ​ട്ട് ടൈം ​ലൈ​ബ്രേ​റി​യ​നാ​യി ആ​ദ്യം നി​യ​മി​ക്കും.
പി​ന്നീ​ട് ഇ​വ​ർ ഫു​ൾ​ടൈം ത​സ്തി​ക​യി​ലേ​യ്ക്ക് ഉ​യ​ർ​ത്ത​പ്പെ​ടും. റി​ട്ട​യ​ർ ആ​യ​തി​നു​ശേ​ഷം ഇ​വ​ർ പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വാ​ങ്ങി​വ​രു​ന്നു.​ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റു​മാ​രെ പോ​ലും ലൈ​ബ്രേ​റി​യ​ൻ ത​സ്തി​ക​യി​ൽ പ്ര​മോ​ഷ​ൻ കൊ​ടു​ക്കു​ന്ന പ​തി​വു​മു​ണ്ട്.
ലൈ​ബ്ര​റി സ​യ​ൻ​സി​ൽ ആ​റു​മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പാ​സാ​യി മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി പ​രി​ച​യ​വു ഉ​ള്ള​വ​രെ​യാ​ണ് നി​യ​മി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ പ​ത്താം ക്ലാ​സ് പാ​സാ​ക​ത്ത​വ​ർ പോ​ലും ഈ ​ത​സ്തി​ക​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​താ​ണ് ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ർ​ഥ്യം.