പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്തി​ല്‍ ബ​യോ ബി​ന്‍
Sunday, February 16, 2020 11:12 PM IST
കൊല്ലം: ജൈ​വ​മാ​ലി​ന്യ​ങ്ങ​ളെ ക​മ്പോ​സ്റ്റ് വ​ള​മാ​ക്കി മാ​റ്റാ​ന്‍ വീ​ട്ടു​വ​ള​പ്പി​ല്‍ ബ​യോ ബി​ന്‍ പ​ദ്ധ​തി​യു​മാ​യി പൂ​ത​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ശു​ചി​ത്വ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ 18 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ല്‍ 10,80,000 രൂ​പ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും 1,80,000 രൂ​പ റോ​ട്ട​റി ക്ല​ബ്ബിന്‍റെ​യും ബാ​ക്കി ശു​ചി​ത്വ മി​ഷ​ന്‍റെയും വി​ഹി​ത​മാ​ണ്. അ​ടു​ക്ക​ള​യി​ല്‍ ബാ​ക്കി​യാ​കു​ന്ന ജൈ​വ​മാ​ലി​ന്യ​ങ്ങ​ളി​ലെ വെ​ള്ളം നീ​ക്കം ചെ​യ്ത് ബി​ന്നു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാം. മാ​ലി​ന്യം നി​റ​യ്ക്കു​മ്പോ​ള്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യി ന​ല്‍​കു​ന്ന ഇ​നോ​ക്കു​ലം ക​മ്പോ​സ്റ്റ് മീ​ഡി​യം ലെ​യ​റു​ക​ളാ​യി ഇ​ട​ണം. ര​ണ്ട് ബി​ന്നു​ക​ള്‍ നി​റ​യു​മ്പോ​ള്‍ ചു​വ​ട്ടി​ല്‍ സ്ഥാ​പി​ച്ച ആ​ദ്യ​ത്തെ ബി​ന്നി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ ക​മ്പോ​സ്റ്റ് രൂ​പ​ത്തി​ല്‍ ആ​യി​ട്ടു​ണ്ടാ​കും.
തെ​ങ്ങ്, വാ​ഴ, പ​ച്ച​ക്ക​റി​ക​ള്‍ പോ​ലു​ള്ള വി​ള​ക​ള്‍​ക്ക് ക​മ്പോ​സ്റ്റ് വ​ള​മാ​യി ഉ​പ​യോ​ഗി​ക്കാം. പ്ര​കൃ​തി സൗ​ഹാ​ര്‍​ദ​വും ദു​ര്‍​ഗ​ന്ധ ര​ഹി​ത​വു​മാ​യ മാ​ലി​ന്യസം​സ്‌​ക​ര​ണ രീ​തി സ്ഥ​ല​പ​രി​മി​തി നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​ണ്. സ​ര്‍​ക്കാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് റൂ​റ​ല്‍ ടെ​ക്‌​നോ​ള​ജി സെ​ന്റ​റി​നാ​ണ് 1800 രൂ​പ​യോ​ളം വി​ല​വ​രു​ന്ന സ​മ​ത ബ​യോ ഡൈ​ജ​സ്റ്റ​ര്‍ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ബി​ന്നി​ന്‍റെ നി​ര്‍​മാ​ണ ചു​മ​ത​ല. 180 രൂ​പ ഉ​പ​ഭോ​ക്തൃ വി​ഹി​തം അ​ട​ച്ച 296 വീ​ടു​ക​ളി​ല്‍ മു​ന്‍​ഗ​ണ​നാ ക്ര​മ​ത്തി​ല്‍ ബി​ന്‍ വി​ത​ര​ണം ചെ​യ്തു. അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ബി​ന്നു​ക​ള്‍ വി​ത​ര​ണം ചെ​യ്യും
മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ല്‍ ശാ​സ്ത്രീ​യ രീ​തി​ക​ള്‍ പി​ന്തു​ട​ര്‍​ന്ന് മാ​തൃ​കാ​പ​ര​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം ​കെ ശ്രീ​കു​മാ​ര്‍ പ​റ​ഞ്ഞു.