ഉ​ദ്യാ​ഗ​സ്ഥ​രു​ടെ പി​ഴ​വ്; ശി​ക്ഷ ജ​ന​ങ്ങ​ൾ​ക്ക്! ക​ര​മൊ​ടു​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല; വ​സ്തു ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ൽ
Sunday, February 16, 2020 1:09 AM IST
ചാ​ത്ത​ന്നൂ​ർ: ആ​ധാ​ര പ്ര​കാ​രം വ​സ്തു​വി​ന്‍റെ ഉ​ട​മ​ക​ളാ​ണെ​ങ്കി​ലും വ​സ്തു​വി​ന്‍റെ ​ക​ര​മ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ വ​സ്തു ഉ​ട​മ​ക​ൾ ദു​രി​ത​ത്തി​ലാ​യി. വ​സ്തു ക്ര​യ​വി​ക്ര​യം ചെ​യ്യാ​നോ, ഭു​മി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നോ, ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നോ ക​ഴി​യാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ക​യാ​ണ്. ജി​ല്ല​യി​ൽ 1600- ഓ​ളം വ​സ്തു ഉ​ട​മ​ക​ളാ​ണ് ഈ ​ദു​രി​ത​ത്തി​ൽ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.​ ഇ​തി​ൽ 300-ഓ​ളം പേ​രും മീ​നാ​ട് വി​ല്ലേ​ജി​ലാ​ണ്.

രേ​ഖ​ക​ൾ ക​ംപ്യൂട്ട​ർ ​വ​ത്ക്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ട​പ്പേ​ർ ചേ​ർ​ത്ത​തി​ൽ വ​ന്ന പാ​ക​പ്പി​ഴ​ക​ളാ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണം. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ഈ ​ത​ണ്ട​പ്പേ​രി​ൽ ഇ​ങ്ങ​നെ​യൊ​രു വ​സ്തു ഇ​ല്ലെ​ന്നാ​ണ് വി​ല്ലേ​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തു മൂ​ലം നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി വ​സ്തു ആ​ധാ​ര പ്ര​കാ​രം കൈ​വ​ശം വ​ച്ചും ക​രം അ​ട​ച്ചും ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രു​ന്ന​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ഈ ​ഗ​തി​കേ​ട്.​ ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ, ക​ച്ച​വ​ട​ത്തി​ന് കെ​ട്ടി​ടം നി​ർ​മ്മി​ക്ക​ൽ എ​ന്നി​വ പോ​ലും അ​സാ​ധ്യ​മാ​യ സ്ഥി​തി​യി​ലാ​ണ് ഭു ​ഉ​ട​മ​ക​ൾ. വേ​ണ്ടി വ​ന്നാ​ൽ റ​വ​ന്യം അ​ധി​കൃ​ത​ർ​ക്ക് ഇ​വ​രെ കു​ടി​യി​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന അ​വ​സ്ഥ വി​ശേ​ഷ​മാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​റ്റി​യ കൈ​പ്പി​ഴ​യ്ക്ക് ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​ത് പാ​വ​പ്പെ​ട്ട ജ​ന​ങ്ങ​ളാ​ണ്. പ്ര​മാ​ണം, ക​രം അ​ട​ച്ച ര​സീ​ത്, കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​മാ​യി വി​ല്ലേ​ജ്‌ ഓ​ഫീ​സി​ലെ​ത്തി കൈ​വ​ശാ​വ​കാ​ശം എ​ടു​ക്കു​ന്ന​തി​നോ ക​രം അ​ട​യ്ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ൽ ഈ ​ത​ണ്ട​പ്പേ​രി​ൽ ഇ​ങ്ങ​നെ​യൊ​രു വ​സ്തു ഇ​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.​ ഈ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വ​സ്തു ഉ​ട​മ​യെ താ​ലൂ​ക്ക് സ​ർ​വേ ഓ​ഫീ​സി​ലേ​ക്ക് അ​യ​യ്ക്കും.​ അ​വി​ട​ത്തെ നി​ർ​ദ്ദേ​ശം ക​ള​കക്ടറേറ്റി​ൽ നി​ന്നും സ്കെ​ച്ച് എ​ടു​ക്കു​വാ​നാ​ണ്.​ സ് കെ​ച്ച് ഉ​ണ്ടെ​ങ്കി​ൽ പ​ണ​മ​ട​ച്ച് കോ​പ്പി എ​ടു​ക്ക​ണം. ഇ​ല്ല എ​ങ്കി​ൽ സ​ർ​വ്വേ സൂ​പ്ര​ണ്ടി​ന്‍റെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ക​ത്ത് വേ​ണം.

ഈ ​രേ​ഖ​ക​ളു​മാ​യി ത​ഹ​സി​ൽ​ദാ​ർ​ക്ക് അ​പേ​ക്ഷ ന​ൽക​ണം. ത​ഹ​സി​ൽ​ദാ​ർ സൈ​റ്റ് വി​സി​റ്റി​നു​ള്ള പെ​ർ​മി​റ്റ്, ക​ത്ത് ന​ല്കും. സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി ഡ്രോ​യിം​ഗ് ഉ​ണ്ടാ​ക്കി ഹെ​ഡ്‌​സ​ർ​വ്വേ​യ​ർ​ക്ക് കൊ​ടു​ക്കും.

അ​ത് ക​ഴി​ഞ്ഞ് ഹെ​ഡ് സ​ർ​വേയ​ർ ക്രോ​സ് ചെ​ക്കിം​ഗി​ന് എ​ത്തും. ഇ​തും യാ​ഥാ​ർ​ഥ്യമാ​യാ​ൽ പു​തി​യ ത​ണ്ട​പ്പേ​ർ അ​നു​വ​ദി​ക്കും.​ പി​ന്നെ മാ​ത്ര​മേ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ നി​ന്നും രേ​ഖ​ക​ൾ ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​ത്ര​യും ക​ട​മ്പ​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ ഓ​രോ ഓ​ഫീ​സു​ക​ളി​ലും പ​ല ത​വ​ണ ക​യ​റി​യി​റ​ങ്ങ​ണം. മാ​സ​ങ്ങ​ളോ​ളം വ​സ്തു ഉ​ട​മ​ക​ൾ അ​ല​യ​ണം.

ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ ചി​ല​വാ​ക്ക​ണം നീ​തി, തു​ല്യ​ത, സ്വാ​ത​ന്ത്ര്യം, എ​ന്നി​വ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​വ​സ്ഥ​യി​ൽ പ​റ്റി​യ പി​ഴ​വ് പ​രി​ഹ​രി​ക്കു​വാ​ൻ വ​സ്തു ഉ​ട​മ​ക​ൾ പെ​ടാ​പ്പാ​ടു​പെ​ടു​ക​യാ​ണ്. സേ​വ​ന​ങ്ങ​ൾ കൃ​ത്യ​ത​യോ​ടെ ചെ​യ്യേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ർ കു​റ്റ​വാ​ളി​ക​ളാ​യി മാ​റി​യാ​ലും അ​വ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​ണ്. ശി​ക്ഷ പാ​വം ജ​ന​ങ്ങ​ൾ​ക്കും .

മു​ഖ്യ​മ​ന്ത്രി​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും വ​സ്തു ഉ​ട​മ​ക​ൾ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് പ​രാ​തി ന​ല്കി​യി​ട്ടും പ​രി​ഹ​രി​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല. പ​രാ​തി​ക്കാ​ർ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ രൂ​പീ​ക​രി​ച്ച് സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​നാ​ണ് നീ​ക്കം.​ ക​ര​മ​ട​യ്ക്കു​വാ​ൻ ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ യോ​ഗം 23-ന് ​വൈ​കുന്നേരം നാലിന് ​ചാ​ത്ത​ന്നൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ കൂ​ടു​മെ​ന്ന് ക​ൺ​വീ​ന​ർ സു​ജി​കു​മാ​ർ അ​റി​യി​ച്ചു.