ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പ​ിക്കും
Sunday, February 16, 2020 1:09 AM IST
കൊല്ലം: കൊ​ല്ലം രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ന്‍റോ​ൺ​മെ​ന്‍റ് മൈ​താ​ന​ത്ത് ന​ട​ന്നു​വരു​ന്ന കൃ​പാ​ഭി​ഷേ​കം ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​ൻ ഇ​ന്ന് സ​മാ​പി​ക്കു​ം. വൈ​കുന്നേരം അ​ഞ്ചിന് ​ഫാ.​ഡോ.​റോ​ൾ​ഡ​ൻ ജേ​ക്ക​ബി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​യോ​ടു കൂ​ടി ഇ​ന്ന​ല​ത്തെ സാ​യാ​ഹ്ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ഫാ. ജാ​ക്സ​ൺ ജ​യിം​സ് നേ​തൃ​ത്വം ന​ൽ​കി​യ രൂ​പ​താ ക്വ​യ​ർ ദി​വ്യ​ബ​ലി​യി​ൽ ഗാ​ന​ശു​ശ്രൂ​ഷ ന​ട​ത്തി. രാ​വി​ലെ മു​ത​ൽ ത​ന്നെ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥന, കു​മ്പ​സാ​രം, വി​ടു​ത​ൽ പ്രാ​ർ​ഥന, കൗ​ൺ​സ​ലിം​ഗ്, കു​രി​ശി​ന്‍റെ വ​ഴി, ജ​പ​മാ​ല സ​മ​ർ​പ്പ​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ഡോ​മി​നി​ക് വാ​ള​മ്നാ​ൽ ന​യി​ക്കു​ന്ന ക​ൺ​വെ​ൻ​ഷ​ൻ ഇന്ന് സ​മാ​പി​ക്കും.