അ​യ​ത്തി​ലിലെ അ​ശാ​സ്ത്രീ​യ​ സി​ഗ്ന​ൽ മാറ്റണമെന്ന് ആവശ്യം
Sunday, February 16, 2020 1:09 AM IST
കൊ​ല്ലം : അ​യ​ത്തി​ൽ ജംഗ്ഷനിലെ അ​ശാ​സ്ത്രീ​യ​ സി​ഗ്ന​ൽ മാറ്റണമെന്ന് ആവശ്യം ഉയരുന്നു.
ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​രു യു​വാ​വ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട് മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ത്തി​ൽ ജം​ഗ്ഷ​നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സി​ഗ്ന​ൽ ലൈ​റ്റ് പു​നഃ​പ​രി​ഷ്ക​രി​ച്ചു മ​നു​ഷ്യ​ജീ​വ​നെ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് കെ ​സി ബി ​സി പ്രോ​ലൈ​ഫ് സം​സ്ഥാ​ന ആ​നി​മേ​റ്റ​ർ ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ വീ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഞ്ചു റോ​ഡു​ക​ളാ​ണ് അ​യ​ത്തി​ൽ ജം​ഗ്ഷ​നി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത്. എ​ന്നാ​ൽ നാ​ല് റോ​ഡു​ക​ൾ​ക്കു​ള്ള സി​ഗ്ന​ൽ ലൈ​റ്റെ അ​വി​ടെ​യു​ള്ളു. അ​തി​നാ​ൽ മു​ള്ളു​വി​ള സൈ​ഡി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ചി​ന്ന​ക്ക​ട​യി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സി​ഗ്ന​ൽ നോ​ക്കി വാ​ഹ​നം മു​ന്നോ​ട്ടെ​ടു​ക്കു​മ്പോ​ൾ കൂ​ട്ടി​യി​ടി ന​ട​ക്കു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​ണ്.

ഇ​ത് മ​ന​സി​ലാ​ക്കി​യ സി​റ്റി​പോലീ​സ് നാ​ഷ​ണ​ൽ ഹൈ​വേ​യ്ക്കും കെ​ൽ​ട്രോ​ണി​നും സി​ഗ്ന​ൽ പ​രി​ഷ്ക​രി​ക്കാ​നു​ള്ള ലെ​റ്റ​ർ ന​ൽ​കി​യി​രു​ന്നു. കെ​ൽ​ട്രോ​ണി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ഞ്ചു റോ​ഡു​ക​ളു​ടെ സി​ഗ്ന​ൽ ലൈ​റ്റ് കൊ​ണ്ടു​വ​രാ​തെ ത​ട​സം നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​വി​ലോ​പ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വ​ണം. കൃ​ത്യ​വി​ലോ​പം കാ​ണി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കു​മെ​ന്ന് ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​റി​യി​ച്ചു.