ഇ​ണ്ടി​ള​യ​പ്പ​ന്‍ ക്ഷേ​ത്ര​ത്തി​ല്‍ ശി​വ​രാ​ത്രി ഉ​ത്സ​വം
Sunday, February 16, 2020 1:09 AM IST
തേ​വ​ല​ക്ക​ര: പ​ടി​ഞ്ഞാ​റ്റ​ക്ക​ര തേ​വ​ല​ക്ക​ര ഇ​ണ്ടി​ള​യ​പ്പ​ന്‍ കി​രാ​ത മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​ലെ ശി​വ​രാ​ത്രി ഉ​ത്സ​വം 17 മു​ത​ല്‍ 21 വ​രെ ന​ട​ക്കും.17- ന് ​രാ​ത്രി 7.30-ന് ​ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം. രാ​ത്രി 8.30- ന് ​ഗാ​ന​മേ​ള.18- ന് ​എ​ട്ടി​ന് പ​ഴ വീ​ട്ടി​ല്‍ ഭാ​ര്‍​ഗ​വ​ന്‍​പി​ള​ള​യു​ടെ ഓ​ര്‍​മ്മ​ക്കാ​യി ന​ല്‍​കു​ന്ന ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം. രാ​ത്രി 8.30-ന് ​നാ​ട​കം.19- ന് ​വൈ​കി​ട്ട്ആ​റി​ന് സോ​പാ​ന സം​ഗീ​തം.​രാ​ത്രി ഒ​ന്‍​പ​തി​ന് ഗാ​ന​മേ​ള.20- ന് ​രാ​ത്രി 8.30-ന് ​ഭ​ര​ത നാ​ട്യ ക​ച്ചേ​രി.​ശി​വ​രാ​ത്രി ദി​ന​മാ​യ 21- ന് ​രാ​ത്രി ഏ​ഴി​ന് ക​ണി​നേ​ഴ്ത്ത് ദേ​വീ ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് വി​ള​ക്ക് സ​മ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​ല​പ്പൊ​ലി ഘോ​ഷ​യാ​ത്ര.​

രാ​ത്രി 8.30- ന് ​ക്ഷേ​ത്രം ത​ന്ത്രി ഹ​രി​പ്പാ​ട് പ​ടി​ഞ്ഞാ​റെ പു​ല്ലാം വ​ഴി ദേ​വ​ന്‍ സ​ന​ല്‍ ന​മ്പൂ​തി​രി​യു​ടെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ശി​വാ​രാ​ത്രി പൂ​ജ​യും ക​ല​ശാ​ഭി​ഷേ​ക​വും. രാ​ത്രി9.30- ന് ​നൃ​ത്ത നാ​ട​കം.​തു​ട​ര്‍​ന്ന് ശി​വ​പ​ഞ്ചാ​ക്ഷ​രീ മ​ന്ത്ര ജ​പം. ഉ​ത്സ​വ ദി​ന​ങ്ങ​ളി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ ഒ​ന്‍​പ​ത് വ​രെ​യും 5.30- മു​ത​ല്‍ 6.30- വ​രെ​യും ഭ​ക്ത​ര്‍​ക്ക് നി​റ​പ​റ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.