നി​രോ​ധി​ത മാ​ര്‍​ഗ​ത്തി​ലൂ​ടെ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ വ​ള​ളം പി​ടി​കൂ​ടി
Sunday, February 16, 2020 1:08 AM IST
ച​വ​റ : ക​ട​ലി​ല്‍ നി​രോ​ധി​ത മാ​ര്‍​ഗ​ത്തി​ലൂ​ടെ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യ വ​ള​ളം പി​ടി​കൂ​ടി.​ അ​ഴീ​ക്ക​ല്‍ മു​ത​ല്‍ വി​ഴി​ഞ്ഞ് ഭാ​ഗം വ​രെ ശ​ക്ത​മാ​യ ത​ര​ത്തി​ല്‍ ക്രി​ത്രി​മ വെ​ളി​ച്ചം ഉ​പ​യോ​ഗി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി വ​ന്ന വ​ള​ള​മാ​ണ് പി​ടി​കൂ​ടി​യ​ത്.​

മ​റൈ​ന്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് പോ​ലീ​സ് സൂ​പ്ര​ണ്ട് കി​ഷോ​റി​ന് കി​ട്ടി​യ ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.​ നീ​ണ്ട​ക​ര, വി​ഴി​ഞ്ഞം എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ള്‍ അ​ഴീ​ക്ക​ല്‍ മു​ത​ല്‍ വി​ഴി​ഞ്ഞം വ​രെ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ മ​റൈ​ന്‍ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. എ​സ്. ബൈ​ജു, എഎ​സ്ഐ ​സു​നി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം നി​യ​മം ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന വ​ള​ളം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ഇ​ത്ത​ര​ത്തി​ല്‍ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി വ​ന്ന വ​ള്ള​ത്തി​ല്‍ നി​ന്ന് ബാ​റ്റ​റി​ക​ള്‍, ലൈ​റ്റു​ക​ള്‍ എ​ന്നി​വ​യും വ​ള​ള​ത്തോ​ടൊ​പ്പം പി​ടി​ച്ചെ​ടു​ത്തു.​

ശ​ക്തി​യേ​റി​യ പ്ര​കാ​ശം​ ഉ​പ​യോ​ഗി​ച്ചു​ള​ള മ​ത്സ്യബ​ന്ധ​നം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ​ന്നും ഇ​ങ്ങ​നെ മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ ക​ട​ലി​ന്‍റെ ആ​വാ​സ വ്യ​വ​സ്ഥ ത​ന്നെ ത​കി​ടം മ​റി​യു​മെ​ന്നും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​യും ഉ​ണ്ടാ​യി​രു​ന്നു.​ പി​ടി​ച്ചെ​ടു​ത്ത വ​ള​ള​ത്തി​ന് ക​ര്‍​ശ​ന​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ​ന്ന് മ​റൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

​സി​വ​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​തീ​ഷ്, ഷി​ബു, തീ​ര​ദേ​ശ പോ​ലീ​സ് എഎ​സ്ഐ ​ജോ​ണ്‍, ജോ​യി മോ​ന്‍, ഗി​രീ​ഷ്, ഗാ​ര്‍​ഡു​മാ​രാ​യ റോ​ബി​ന്‍, മാ​ര്‍​ട്ടി​ന്‍ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​യമം ലം​ഘി​ച്ച് മ​ത്സ്യ ബ​ന്ധ​നം ന​ട​ത്തു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു.