ഭ​ര​ണ ഘ​ട​ന സം​ര​ക്ഷ​ണ റാ​ലി​യും ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും നടത്തി
Sunday, February 16, 2020 1:08 AM IST
കൊ​ട്ടാ​ര​ക്ക​ര : ദേ​ശീ​യ പൗ​ര​ത്വ ബി​ല്ലി​നെ​തി​രെ ദ​ക്ഷി​ണ കേ​ര​ള ല​ജ്‌​ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ പു​ന​ലൂ​ർ മേ​ഖ​ല​യു​ടെ​യും മേ​ഖ​ല​യി​ലെ ജ​മാ അ​ത്തു​ക​ളു​ടെ​യും മ​ദ്ര​സ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ റാ​ലി​യും ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​മ്മേ​ള​ന​വും ന​ട​ന്നു. മ​ദ്ര​സ വി​ദ്യാ​ർ​ഥിക​ള​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ അ​ണി​നി​ര​ന്നു. മു​നി​സി​പ്പ​ൽ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ത​ടി​ക്കാ​ട് ഷി​ഹാ​ബു​ദീ​ൻ മ​അ​ദ​നി യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തൊ​ടി​യൂ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.