വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍
Sunday, February 16, 2020 1:08 AM IST
പ​ത്ത​നാ​പു​രം: ​പൊ​തു​ജ​ന​ങ്ങ​ളോ​ട് ധി​ക്കാ​ര​പ​ര​മാ​യി പെ​രു​മാ​റിയെന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍.​ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ര​തീ​ഷി​നെ​യാ​ണ് ജി​ല്ലാ ക​ളക്ട​ര്‍ സ​സ്പെ​ൻഡ് ചെ​യ്ത​ത്.​

അ​ന​ധി​കൃ​ത​മാ​യി പ​തി​വാ​യി അ​വ​ധി​യെ​ടു​ക്കു​ക, ആ​വ​ശ്യ​ങ്ങ​ളു​മാ​യെ​ത്തു​ന്ന പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക, മ​ദ്യ​പി​ച്ച് ഓ​ഫീ​സി​ലെ​ത്തു​ക തു​ട​ങ്ങി നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്ന​ത്.​

പ​രാ​തി​ക​ള്‍ നി​ര​ന്ത​ര​മാ​യ​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ​വും ന​ട​ന്നി​രു​ന്നു. ​പ​രാ​തി​യി​ല്‍ വാ​സ്ത​വ​മു​ണ്ടെ​ന്ന് തെ​ളി​ഞ്ഞ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.​ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ശേ​ഷം കൂ​ടു​ത​ല്‍ ന​ട​പ​ടി​യു​ണ്ടാ​കാ​നും സാ​ധ്യ​ത​യു​ണ്ട്.