തീ​ര​ദേ​ശ​ത്തി​ന്‍റെ സ​മ​ഗ്ര​സം​ര​ക്ഷ​ണ​ത്തി​ന് ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​ങ്ങ​ൾ സ​ഹാ​യി​ക്കും
Sunday, February 16, 2020 1:07 AM IST
കൊ​ല്ലം : തീ​ര​ദേ​ശ​ത്തെ ദു​ര​ന്ത​നി​വാ​ര​ണ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല തീ​ര​ദേ​ശ​ത്തെ ഭീ​ഷ​ണി​ക​ളി​ൽ​പോ​ലും സ​മ​ഗ്ര​സം​ര​ക്ഷ​ണ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ട്രാ​ക്കി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് ട്രാ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​വും റി​ട്ട​യേ​ർ​ഡ് ആ​ർ ടി ​ഒ യു​മാ​യ സ​ത്യ​ൻ പി ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സേ​ഫ് കൊ​ല്ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഫ്സിഡിപി ​യു​മൊ​രു​മി​ച്ചു ട്രാ​ക്ക് ന​ട​ത്തി​യ ദു​ര​ന്ത​നി​വാ​ര​ണ പ​രി​ശീ​ല​നം പ​ള്ളി​ത്തോ​ട്ടം എ​ഫ് സി ​ഡി പി ​ഹാ​ളി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു സ​ത്യ​ൻ പി ​എ. ദു​ര​ന്ത​നി​വാ​ര​ണ മേ​ഖ​ല​യി​ൽ തീ​ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്കും പു​റ​ത്തു​ള്ള​വ​ർ​ക്കും ട്രാ​ക്കി​ന്‍റെ ദു​ര​ന്ത​നി​വാ​ര​ണ സേ​ന സ​ഹാ​യ​ക​ര​മാ​കും എ​ന്നു​ള്ള തി​രി​ച്ച​റി​വി​ലാ​ണ് ട്രാ​ക്കി​നോ​പ്പം പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്താ​ൻ എ​ഫ് സി ​ഡി പി ​സ​ഹ​ക​രി​ച്ച​തെ​ന്ന് അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ എ​ഫ് സി ​ഡി പി ​ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി പ​റ​ഞ്ഞു.

ട്രാ​ക്ക് സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹോ​ളി​ക്രോ​സ് ഹോ​സ്പി​റ്റ​ൽ എ​മ​ർ​ജ​ൻ​സി മേ​ധാ​വി ഡോ ​ആ​തു​ര​ദാ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ക്യാ​പ്റ്റ​ൻ ക്രി​സ്റ്റ​ഫ​ർ ഡി​ക്കോ​സ്റ്റ, സാ​ബു ഓ​ല​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ഷ​ഫീ​ക് എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് ഡോ. ​ആ​തു​ര​ദാ​സും വോ​ള​ന്‍റി​യ​ർ കോ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ​കു​മാ​റും നേ​തൃ​ത്വം ന​ൽ​കി.