ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞ കു​ത്തുകേ​സി​ല്‍​പെ​ട്ട​യാ​ൾ പി​ടി​യിൽ
Sunday, February 16, 2020 1:07 AM IST
ച​വ​റ: ച​വ​റ തെ​ക്കും ഭാ​ഗം സ്വ​ദേ​ശി​യെ കു​ത്തി​യ കേ​സി​ല്‍ ഒ​ളി​വി​ല്‍​ക്ക​ഴി​ഞ്ഞ് വ​ന്ന​യാ​ളെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി.​ ച​വ​റ വ​ട്ട​മ​ന തെ​ക്ക​തി​ല്‍ ജ​റീ​ഷ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. 2017-​ല്‍ ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​യെ വെ​ട്ടി​യ കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട ജ​റീ​ഷ് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു എ​ന്ന പോ​ലീ​സ് പ​റ​ഞ്ഞു.​
ഇ​യാ​ള്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ല്‍ ച​വ​റ സിഐ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘം ജ​റീ​ഷി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.