ക​ര​യോ​ഗ മ​ന്ദി​രം ഉ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​മ​വും ഇന്ന്
Saturday, February 15, 2020 11:24 PM IST
പു​ന​ലൂ​ർ: ക​ര​വാ​ളൂ​ർ 971 - ന​മ്പ​ർ ദേ​വീ​വി​ലാ​സം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​ന​വും കു​ടും​ബ സം​ഗ​വും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ന​ട​ക്കും. ക​ര​യോ​ഗം പ്ര​സി​ഡ​ന്‍റ് ഡി. ​ശ​ങ്ക​ര മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള ക​ര​യോ​ഗ മ​ന്ദി​ര​ത്തി​ന്‍റെ ഒ​ന്നാം നി​ല​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കു​ടും​ബ സം​ഗ​മം യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി 65 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കും.

താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി ജി.​അ​നി​ൽ​കു​മാ​ർ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​നം വി​ശ​ദീ​ക​രി​ക്കും. പി.​പ്ര​കാ​ശ് കു​മാ​ർ, എ​ൽ.​ക​ലാ​ദേ​വി, എ​സ്.​വി​ജ​യ​കു​മാ​രി, എ​സ്.​എ​സ്.​ഗീ​ത, ഐ.​വി.​ഷി​ബു​കു​മാ​ർ, ബി​ന്ദു അ​ശോ​ക്, ബി.​സ​രോ​ജാ​ദേ​വി, കെ.​അ​ശോ​ക് കു​മാ​ർ, എ​സ്.​ബി​ന്ദു, കെ.​എ​സ്.​രാ​ജ​ൻ പി​ള്ള, പി.​മോ​ഹ​ന​ൻ നാ​യ​ർ, എ​സ്.​സു​ദ​ർ​ശ​ന​ൻ പി​ള്ള, പി.​ജ​യ​ച​ന്ദ്ര​ൻ, വി.​സു​ദ​ർ​ശ​ന​ൻ നാ​യ​ർ, ആ​ർ.​മു​ര​ളീ​ധ​ര​ൻ പി​ള്ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. തു​ട​ർ​ന്ന് ഡാ​ൻ​സ്, ക​രോ​ക്കെ ഗാ​ന​മേ​ള, കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, വ​നി​താ​സ​മാ​ജം തി​രു​വാ​തി​ര എ​ന്നി​വ​യും അ​ര​ങ്ങേ​റും.