പ​ച്ച​ക്ക​റി​കൃഷി​യു​ടെ വി​ള​വെ​ളു​പ്പ് ന​ട​ന്നു
Saturday, February 15, 2020 11:23 PM IST
ച​വ​റ: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​വ​റ കാ​ർ​ഷി​ക ക​ർ​മ​സേ​ന ന​ട​ത്തി​യ പ​ച്ച​ക്ക​റി​ക്കൃ​ഷി​യു​ടെ വി​ള​വെ​ളു​പ്പ് ന​ട​ന്നു. വി​ള​വെ​ടു​പ്പി​ന്‍റെ ഉ​ദ്‌​ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ.​ല​ളി​ത നി​ർ​വ​ഹി​ച്ചു. പു​തു​ക്കാ​ട് വാ​ർ​ഡ് അം​ഗം ശി​വ​ൻ​കു​ട്ടി​പ്പി​ള്ള ആ​ദ്യ വി​ൽ​പ്പ​ന ന​ട​ത്തി. ക​ർ​മ്മ സേ​നാ പ്ര​സി​ഡ​ന്‍റ് സ​ജി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കൃ​ഷി ഓ​ഫീ​സ​ർ നൂ​ബി​യ ബ​ഷീ​ർ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു.

ക​ർ​മ​സേ​ന കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബീ​ന, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ജ​സ്‌​നി, സേ​നാ സെ​ക്ര​ട്ട​റി ഗി​രി​ജ എ​സ്.​പി​ള്ള, വി​നോ​ദ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൃ​ഷി ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ന്ന​ര ഏ​ക്ക​റി​ലാ​യി ബീ​റ്റ്റൂ​ട്ട്, ത​ക്കാ​ളി, മു​ള​ക്, വെ​ണ്ട, കോ​ളി​ഫ്‌​ള​വ​ർ, പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം, വി​വി​ധ​ത​രം വ​ഴു​ത​ന, അ​മ​ര, കാ​ര​റ്റ് എ​ന്നി​വ​യാ​ണ് കൃ​ഷി ചെ​യ്ത​ത്. ജൈ​വ രീ​തി​യി​ലാ​യി​രു​ന്നു കൃ​ഷി.
അ​തു​കൊ​ണ്ടു ത​ന്നെ ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണെ​ന്ന് കാ​ർ​ഷി​ക ക​ർ​മ്മ​സേ​നാ അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.