പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​ണ്ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി
Saturday, February 15, 2020 11:23 PM IST
പ​ര​വൂ​ർ: കേ​ര​ള പോ​ലീ​സി​ൽ ന​ട​ന്ന അ​ഴി​മ​തി​യെ സം​ബ​ന്ധി​ച്ച ഡി​ജി​പി ലോ​ക്നാ​ഥ്ബ​ഹ്റ​യെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്ന് മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ജി.​പ്ര​താ​പ വ​ർ​മ്മ ത​മ്പാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

പ​ര​വൂ​ർ നോ​ർ​ത്ത് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ പോ​ലീ​സ് ച​രി​ത്ര​ത്തി​ൽ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ലാ​ത്ത വ​ൻ അ​ഴി​മ​തി​യാ​ണ് ബെ​ഹ്റ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന​ത് എ​ന്ന് ത​മ്പാ​ൻ പ​റ​ഞ്ഞു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മാ​ർ​ച്ചി​ൽ പ​ര​വൂ​ർ ര​മ​ണ​ൻ, വി. ​പ്ര​കാ​ശ്, നെ​ല്ലെ​റ്റി​ൽ ബാ​ബു, ഷൈ​ജു ബാ​ല​ച​ന്ദ്ര​ൻ, ബി. ​സു​രേ​ഷ്, ബി. ​അ​ജി​ത്ത്, സു​ധീ​ർ​കു​മാ​ർ, ആ​ന്‍റ​ണി, ആ​ർ. ജ​യ​നാ​ഥ്, ദീ​പ​ക്, ജ​യ​ശ​ങ്ക​ർ, ദീ​പ സോ​മ​ൻ, ലോ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ര​വൂ​ർ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ നി​ന്ന് ആ​രം​ഭി​ച്ച മാ​ർ​ച്ചി​ന് പി.​എം.​ഹ​ക്കിം, പ്ര​ദി​പ് പു​റ്റി​ങ്ങ​ൽ, സു​ലോ​ച​ന, ശ്രീ​ജ, ഡാ​ർ​വി​ൻ, പ്ര​കാ​ശ് ചി​റ​ക്ക​ര, അ​ൻ​സ​ർ​ഖാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.