കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം ലോ​ക​ത്തി​ന് മാ​തൃ​ക : ഷാ​ഹി​ദ ക​മാ​ല്‍
Saturday, February 15, 2020 11:23 PM IST
അ​ഞ്ച​ല്‍ : കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​സ്ഥാ​നം ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു. കു​ടും​ബ​ശ്രീ എ​ന്ന​ത് സ്ത്രീ​ക​ളു​ടെ പ​ക​രം​വ​യ്ക്കാ​നി​ല്ല​ത്ത കൂ​ട്ട​യ​മ​യാ​ണ് ആ​ണെ​ന്നും സ്ത്രീ ​ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് ആ​രം​ഭി​ച്ച കു​ടും​ബ​ശ്രീ ഇ​ന്ന് ല​ക്ഷ്യ​പ്രാ​പ്തി​യി​ലേ​ക്ക് അ​ടു​ത്തി​രി​ക്കു​ക​യാ​ണ് എ​ന്നും ഷാ​ഹി​ദ ക​മാ​ല്‍ പ​റ​ഞ്ഞു

അ​ഞ്ച​ലി​ല്‍ കു​ടും​ബ​ശ്രീ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘ​ടാ​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു ഷാ​ഹി​ദ ക​മാ​ല്‍. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് മി​നി സു​രേ​ഷ് ച​ട​ങ്ങി​ല്‍ അധ്യക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാപ​ഞ്ചാ​യ​ത്ത് വൈ​സ്‌ പ്ര​സി​ഡ​ന്‍റ് കെ.​എ​സ് വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​സി ബി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​വി പ്ര​ശാ​ന്ത്, ഗി​രി​ജാ മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത്ത് അം​ഗ​ങ്ങ​ളാ​യ വി.​വൈ വ​ർ​ഗീ​സ്, സു​ജാ ച​ന്ദ്ര​ബാ​ബു, ബി​ന്ദു മു​ര​ളി മു​ത​ലാ​യ​വ​ർ പ്ര​സം​ഗി​ച്ചു.