പാ​ൽ​വ​ണ്ടി സ്കൂ​ട്ട​റി​ലി​ടി​ച്ച് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​രി​ച്ചു
Thursday, January 30, 2020 1:22 AM IST
കൊ​ട്ടാ​ര​ക്ക​ര: എ​ഴു​കോ​ൺ അ​മ്പ​ല​ത്തും​കാ​ല​യി​ൽ പാ​ൽ​വ​ണ്ടി സ്കൂ​ട്ട​റി​ലി​ടി​ച്ച് കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ മ​രി​ച്ചു. കു​ണ്ട​റ മു​ള​വ​ന കു​മ്പ​ളം മാ​ട്ടേ​ൽ ജ്യോ​തി​ഭ​വ​ന​ത്തി​ൽ ബെ​ന്നി​യു​ടെ മ​ക​ൻ ബ്രി​ജ​ൻ ബെ​ന്നി​യാ​ണ് (43) മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.15ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൊ​ട്ടാ​ര​ക്ക​ര ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റാ​യ ബ്രി​ജ​ൻ രാ​വി​ലെ ഡ്യൂ​ട്ടി​ക്കാ​യി സ്കൂ​ട്ട​റി​ൽ പു​റ​പ്പെ​ട്ട​താ​ണ്.

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ൽ അ​മ്പ​ല​ത്തും​കാ​ല​യി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ഏ​റ​നാ​ട് മി​ൽ​ക്കി​ന്‍റെ എ​യ്സ് ലോ​റി ബ്രി​ജ​ന്‍റെ സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ചു. ര​ജി​സ്ട്രേ​ഡ് ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ബ്രി​ജ​ന്‍റെ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: ജ​സീ​ന്ത. ഭാ​ര്യ: രേ​ഖ ബ്രി​ജ​ൻ. മ​ക്ക​ൾ: എ​ല​നോ​ർ, എ​തേ​ൽ, എ​മി​ക്. എ​ഴു​കോ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.