പത്തനാപുരത്ത് കോ​ളേ​ജ് വി​ദ്യാ​ര്‍​ഥിക​ള്‍ ഫ്ലാ​ഷ്മോ​ബ് ന​ട​ത്തി
Saturday, January 25, 2020 11:44 PM IST
പ​ത്ത​നാ​പു​രം: ​ല​ഹ​രി​വി​രു​ദ്ധ സ​ന്ദ​ശ​മു​യ​ര്‍​ത്തി കോ​ളേ​ജ് വി​ദ്യാ​ര്‍​ഥിക​ള്‍ ഫ്ലാ​ഷ്മോ​ബ് ന​ട​ത്തി.
പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റേ​യും മാ​ലൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് കോ​ളേ​ജ് എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റേയും നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ള​ത്തെ കേ​ര​ളം ല​ഹ​രി വി​മു​ക്ത കേ​ര​ളം
എ​ന്ന ആ​ശ​യം മു​ന്നോ​ട്ട് വെ​ച്ച് വി​മു​ക്തി മി​ഷ​ൻ 90 ദി​ന തീ​വ്ര ല​ഹ​രി വി​രു​ദ്ധ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ത്ത​നാ​പു​രം ക​ല്ലും​ക​ട​വി​ൽ ഫ്ലാ​ഷ് മൊ​ബ് ന​ട​ത്തി​യ​ത്.

പ​ത്ത​നാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ബെ​ന്നി ജോ​ർ​ജ്, എ​ൻ എ​സ് എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എസ്.ഷാ​രോ​ൺ എ​, ജ​ന​പ്ര​തി​നി​ധി കെ ​സി മ​ണി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ്രസംഗി​ച്ചു. തു​ട​ർ​ന്ന് കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.