ക്വാ​റി മാ​ഫി​യ​ക​ള്‍​ക്കെ​തി​രെ പ്രക്ഷോഭം നടത്തുമെന്ന്
Saturday, January 25, 2020 11:41 PM IST
പ​ത്ത​നാ​പു​രം : സേ​വ് പ​ട്ടാ​ഴി മൂ​വ്മെ​ന്‍റിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ക്വാ​റി മാ​ഫി​യ​ക​ള്‍​ക്കെ​തി​രെ പ്ര​ത്യ​ക്ഷ​സ​മ​ര​പ​രി​പാ​ടി​ക​ള്‍ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ര്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.​
മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​നി​ലെ പ​ഞ്ചാ​യ​ത്ത് പൊ​തു​വേ​ദി​യി​ല്‍ ഇ​ന്ന​ലെ ഒാ​പ്പ​ണ്‍ സെ​മി​നാ​ര്‍ ന​ട​ന്നു.​ മേ​ഖ​ല​യി​ല്‍ പു​ലി​ക്കു​ന്ന് പാ​റ​യും മ​ധു​ര​മ​ല പാ​റ​യും നി​ര​ന്ത​രം പൊ​ട്ടി​യ്ക്കു​ക​യും അ​തി​ന്‍റെ ഭാ​ഗ​മാ​യി വ​ന്‍​തോ​തി​ല്‍ ലോ​ഡു​ക​ള്‍ തെ​ക്ക​ന്‍ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്നു​ണ്ട്.​

ഇ​തി​ന് പി​ന്നാ​ലെ കു​ള​പ്പാ​റ​മ​ല​യി​ലും കാ​ട്ടാ​മ​ല​യി​ലും ക്വാ​റി​ക​ള്‍​ക്കു​ള്ള അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്.​ സേ​വ് പ​ട്ടാ​ഴി മൂ​വ്മെ​ന്‍റ് പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാക​ള​ക്ട​ര്‍, മോട്ടോർ വാ​ഹ​ന​വ​കു​പ്പ്, ജി​യോ​ള​ജി, റൂ​റ​ല്‍ എ​സ്​പി, എം​എ​ല്‍എ, എംപി എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം സ​മ​ര്‍​പ്പി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.​ ഇ​തെ തു​ട​ര്‍​ന്നാ​ണ് പ്ര​ത്യ​ക്ഷ സ​മ​ര​പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ പത്രസ​മ്മേ​ള​ന​ത്തി​ല്‍ ക​ണ്‍​വീ​ന​ര്‍ എ.​എ.​മ​ജീ​ദ്, പ്ര​സി​ഡ​ന്‍റ് സി.​ര​വീ​ന്ദ്ര​ന്‍​നാ​യ​ര്‍, സെ​ക്ര​ട്ട​റി റ​ജി​മോ​ന്‍ കെ ​ജേ​ക്ക​ബ് ,മീ​നം രാ​ജേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.