കല്ലുവാതുക്കലിൽ ചി​ത്ര​ര​ച​നാ മ​ത്സ​രം ഇ​ന്ന്
Saturday, January 25, 2020 11:41 PM IST
ചാ​ത്ത​ന്നൂ​ർ: ക​ല്ലു​വാ​തു​ക്ക​ൽ സ​മു​ദ്ര ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഇന്ന് സ്കൂ​ൾ വി​ദ്യാ​ർ​ഥിക​ൾ​ക്കാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തും.​ ചാ​ത്ത​ന്നൂ​ർ വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ എ​ൽപി.​സ്കൂ​ളി​ലെ​യും കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ലെ യുപി., ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.​
എ​ൽപി വി​ഭാ​ഗ​ത്തി​ൽ ക്ര​യോ​ൺ​സും യുപി., എ​ച്ച്എ​സ്.​വി​ഭാ​ഗ​ത്തി​ൽ ജ​ല​ച്ചാ​യ​വു​മാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.​ ഇന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ ക​ല്ലു​വാ​തു​ക്ക​ൽ യുപി.​സ്കൂ​ളി​ൽ ആണ് മ​ത്സ​രം. ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് കാ​ഷ് അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.