കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത് മു​ങ്ങി​ന​ട​ന്ന​യാ​ളെ പിടികൂടി
Friday, January 24, 2020 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര: തോ​ട്ട​ണ്ടി ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​റ​ക്കു​മ​തി ചെ​യ്ത് കൊ​ടു​ക്കാ​മെ​ന്ന് വ്യാ​മോ​ഹി​പ്പി​ച്ച് കോ​ടി​ക​ള്‍ ത​ട്ടി​യെ​ടു​ത്ത് വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​മാ​യി മു​ങ്ങി​ന​ട​ന്ന​യാ​ളെ വീ​ണ്ടും വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്ക​വെ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​ക്ക​ര വാ​ഴ​വി​ള കാ​ഷ്യൂ​സ് ഉ​ട​മ​യാ​യ അ​നീ​ഷ് ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കൊ​ല്ലം റൂ​റ​ല്‍ എ​സ്.​പി ഹ​രി​ശ​ങ്ക​റി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കൊ​ട്ടാ​ര​ക്ക​ര ഇ​ൻസ്പെ​ക്ട​ര്‍ ബി​നു​കു​മാ​ര്‍, എ​സ്ഐ ​സാ​ബു​ജി മാ​സ്, ഷാ​ജ​ഹാ​ന്‍, അ​ജ​യ​കു​മാ​ര്‍, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സി​പിഒ സ​ലി​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന പോ​ലീ​സ് സം​ഘം ശാ​സ്ത​മം​ഗ​ല​ത്തു​ള്ള ഫ്ളാ​റ്റി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
അ​ഞ്ച​ല്‍ റോ​യ​ല്‍ കാ​ഷ്യൂ ഉ​ട​മ കു​ഞ്ഞു​മോ​ന്‍റെ പ​ക്ക​ല്‍ നി​ന്നും 14 കോ​ടി 37 ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി അ​യ്യാ​യി​ര​ത്തി മൂ​ന്നൂ​റ്റി പ​തി​നേ​ഷ് രൂ​പ​യും ആ​ദി​ച്ച​ന​ല്ലൂ​ര്‍ സ്വ​ദേ​ശി ഫെ​ര്‍​ണാ​ണ്ട​സി​ന്‍റെ നാ​ല് കോ​ടി നാ​ല്‍​പ​ത്തി എ​ട്ട് ല​ക്ഷ​ത്തി തൊ​ണ്ണൂ​റ്റി അ​യ്യാ​യി​രം രൂ​പ​യും ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​യ മൈ​ക്കി​ള്‍ എ​ന്ന​യാ​ള്‍​ക്ക് 76 ല​ക്ഷം രൂ​പ​ക്കും ഉ​ള്ള മൂ​ന്ന് കേ​സു​ക​ള്‍ ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്. മുന്പ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ പ്ര​മു​ഖ വ്യ ​വ​സാ​യി​യെ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യ​തി​ന് കേ​സ് നി​ല​വി​ലു​ണ്ട്