വേ​ദ​പു​സ്ത​ക വാ​യ​ന​യി​ലും പ്രാ​ർഥ​ന​ക​ളി​ലും മു​ട​ക്കം വ​രു​ത്താ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ
Friday, January 24, 2020 11:47 PM IST
ശാ​സ്താം​കോ​ട്ട:​ വേ​ദ​പു​സ്ത​ക വാ​യ​ന​യി​ലും ര​ഹ​സ്യ പ്രാ​ർ​ഥ​ന​ക​ളി​ലും മു​ട​ക്കം വ​രു​ത്താ​ത്ത വ്യ​ക്തി​യാ​യി​രു​ന്നു മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ. ബാ​വാ​യു​ടെ പെ​രു​ന്നാ​ൾ ആ​ച​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തിന്‍റെ ജീ​വി​ത​ത്തി​ൽ നി​ന്ന് എ​ന്തെ​ങ്കി​ലും ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്താ​ൻ ത​യ്യാ​റാ​വ​ണ​മെ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ൻ സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ് പ​റ​ഞ്ഞു.
പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ മാ​ത്യൂ​സ് ദ്വി​തീ​യ​ൻ ബാ​വ​യു​ടെ പ​തി​നാ​ലാം ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് മൗ​ണ്ട് ഹോ​റേ​ബ് മാ​ർ ഏ​ലി​യാ ചാ​പ്പ​ലി​ൽ പ്രാ​ർ​ഥ​ന​യോ​ഗം, സ്ത്രീ​സ​മാ​ജം, സു​വി​ശേ​ഷ​സം​ഘം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ധ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഫാ. ​ജെ​യിം​സ് ന​ല്ലി​ല അ​ധ്യ​ക്ഷ​ത വഹിച്ചു. നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് ധ്യാ​നം ന​യി​ച്ചു. ബ്ര​ഹ്മ​വാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ യാ​ക്കോ​ബ് മാ​ർ ഏ​ലി​യാ​സ്, ചാ​പ്പ​ൽ മാ​നേ​ജ​ർ ഫാ.​കെ ടി ​വ​ർ​ഗീ​സ്, ഫാ. ​സോ​ളു കോ​ശി രാ​ജു, ഫാ. ​ജി​ജു ജോ​ൺ,ഫാ. ​എ​ബ്ര​ഹാം എം ​വ​ർ​ഗീ​സ്, ഫാ.​എം.​എം വൈ​ദ്യ​ൻ, ഫാ. ​ഫി​ലി​പ്പോ​സ് ഡാ​നി​യേ​ൽ, ഫാ.​ജോ​സ് എം ​ഡാ​നി​യേ​ൽ, ഫാ. ​തോ​മ​സു​കു​ട്ടി, ഫാ. ​വ​ർ​ഗീ​സ് ഇ​ട​വ​ന, ഫാ ​ഫി​ലി​പ് ജി ​വ​ർ​ഗീ​സ് ,ഫാ. ​ആ​ൻ​ഡ്രൂ​സ് വ​ർ​ഗീ​സ് തോ​മ​സ്, ഫാ. ​വൈ തോ​മ​സ്, ഫാ. ​സാ​മു​വേ​ൽ ജോ​ർ​ജ്, ഫാ.​ബ​ഹ​നാ​ൻ കോ​രു​ത്,സി​സ്റ്റ​ർ ഏ​ലി​ശു​ബ, മേ​രി വ​ർ​ഗീ​സ്, റീ​ന കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു