അ​ഞ്ച​ലി​ല്‍ മു​ണ്ടി​നീ​ര് പ​ട​രു​ന്നു
Friday, January 24, 2020 11:47 PM IST
അ​ഞ്ച​ല്‍ : അ​ഞ്ച​ലി​ല്‍ വീ​ണ്ടും മു​ണ്ടി​നീ​ര് പ​ട​രു​ന്നു. അ​ഞ്ച​ല്‍ വെ​സ്റ്റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്തി​ല​ധി​കം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​ണ് ഇ​പ്പോ​ള്‍ മു​ണ്ടി​നീ​ര് പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്. കു​റ​ച്ചു നാ​ളു​ക​ള്‍​ക്ക് മു​മ്പാ​ണ് അ​ഞ്ച​ല്‍ വ​യ​ല സ്കൂ​ളി​ലെ കു​ട്ടി​ക​ളി​ല്‍ മു​ണ്ടി​നീ​ര് പ​ട​ര്‍​ന്നു പി​ടി​ച്ച​ത്.
ഇ​തി​നെ തു​ട​ര്‍​ന്ന് സ്കൂ​ള്‍ ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ അ​ഞ്ച​ലി​ലും സ​മാ​ന​മാ​യ അ​സു​ഖം കു​ട്ടി​ക​ളി​ല്‍ പ​ട​ര്‍​ന്ന് പി​ടി​ച്ചി​രി​ക്കു​ന്ന​ത്. വെ​സ്റ്റ്‌ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കൂ​ട്ട​മാ​യി സ്കൂ​ളി​ലെ എ​ത്താ​ത്ത​തി​നെ തു​ട​ര്‍​ന്ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചി​ല​കു​ട്ടി​ക​ള്‍​ക്ക് മു​ണ്ടി​നീ​ര് അ​സു​ഖം ബാ​ധി​ക്കു​ക​യും ചി​ല​ര്‍​ക്ക് മു​ണ്ടി​നീ​രി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രി​ക്കു​ന്ന​ത്.
എ​ന്നാ​ല്‍ സ്കൂ​ള്‍, ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം സ്കൂ​ളി​ല്‍ അ​ഞ്ചോ​ളം കു​ട്ടി​ക​ള്‍ ക്ലാ​സി​ല്‍ എ​ത്തി​യി​ട്ടി​ല്ല​ന്നും ഇ​വ​ര്‍​ക്ക് മു​ണ്ടി​നീ​ര് പി​ടി​പ്പെ​ട്ട​താ​യി സം​ശ​യി​ക്കു​ന്നു​വെ​ന്ന ഒ​രു അ​റി​യി​പ്പ് അ​ഞ്ച​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ല​ഭി​ച്ച​താ​യും അ​ടു​ത്ത ദി​വ​സം ത​ന്നെ ഇ​തി​ന്‍റെ പ​രി​ശോ​ധ​ന​ന​ക​ള്‍ ന​ട​ത്തു​മെ​ന്നും അ​ഞ്ച​ല്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.