രാ​ജ്യ​ത്ത് ആ​ർഎ​സ്എ​സ് അ​ജ​ണ്ട ന​ട​പ്പി​ലാ​ക്കു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല: എം.എം. മണി
Friday, January 24, 2020 11:08 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ച​രി​ത്ര​ത്തെ മ​റ​ന്ന് ആ​ർഎ​സ്എ​സ് അ​ജ​ണ്ട രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മ​മെ​ങ്കി​ൽ അ​ത് ന​ട​ക്കി​ല്ലെന്ന് മ​ന്ത്രി എം ​എം മ​ണി പ​റ​ഞ്ഞു. എ​ൽ ഡി ​എ​ഫ് ന​ട​ത്തു​ന്ന മ​നു​ഷ്യ മ​ഹാ ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന മേ​ഖ​ലാ ജാ​ഥ​യു​ടെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

മു​ല്ല​പ്പ​ള്ളി​യെ​പ്പോ​ലു​ള്ള​വ​ർ ഇ​തി​ന് സം​ര​ക്ഷ​ണ​മൊ​രു​ക്കു​ന്ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ദേ​ശീ​യ ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ യോ​ജി​പ്പി​നാ​യി ശ്ര​മി​ക്കു​മ്പോ​ൾ അ​ത് മ​ന​സി​ലാ​ക്കാ​തെ ആ​ർഎ​സ് എ​സി​ന്‍റെ മ​ന​സു​മാ​യാ​ണ് മു​ല്ല​പ്പ​ള്ളി ക​ഴി​യു​ന്ന​ത്.

​ഇ​ന്ന​ത്തെ നി​ല​യി​ൽ രാ​ജ്യ​ത്തെ എ​ത്തി​ച്ച​തി​ൽ മു​ഖ്യ​പ​ങ്ക് കോ​ൺ​ഗ്ര​സി​നാ​ണു​ള്ള​ത്. തെ​രഞ്ഞെ​ടു​പ്പി​ൽ മ​തേ​ത​ര ഐ​ക്യ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് ഒ​രു ചു​ക്കും ചെ​യ്തി​ല്ല. രാ​ഹു​ലി​നെ കേ​ര​ള​ത്തി​ലെ​ത്തി​ച്ച​ത് അ​വ​ർ​ക്ക് ത​ന്നെ വി​ന​യാ​യി.

ആ​ർഎ​സ്എ​സ് ക​ർമ പ​രി​പാ​ടി രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യ കോ​ൺ​ഗ്ര​സ് കാ​ണി​ച്ച വ​ഞ്ച​ന ജ​ന​ങ്ങ​ൾ മ​റ​ക്കി​ല്ല. രാ​ജ്യ​ത്തെ ഭി​ന്നി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി ആ​ർ എ​സ് എ​സ് മു​ന്നോ​ട്ടു പോ​കു​മ്പോ​ൾ യോ​ജി​ച്ച പോ​രാ​ട്ടം എ​ന്ന ആ​ശ​യം ശ​ക്ത​മാ​യി ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു. ​ഇ സീ​ന​ത്ത് അ​ധ്യ​ക്ഷ​ത വഹിച്ചു.