കെ.​എ​ൻ.​പി കു​റു​പ്പ് സ്മാ​ര​ക അ​വാ​ർ​ഡു​ദാ​നം 27ന്
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​എ​ൻ.​പി കു​റു​പ്പി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ഥ​മ കെ.​എ​ൻ.​പി കു​റു​പ്പ് സ്മാ​ര​ക അ​വാ​ർ​ഡ് 27ന് ​സ​മ്മാ​നി​ക്കും. പ്ര​സ്ക്ല​ബും കെ.​എ​ൻ.​പി കു​റു​പ്പ് കു​ടും​ബ ട്ര​സ്റ്റും സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് അ​വാ​ർ​ഡ്.
ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. മാ​തൃ​ഭൂ​മി ഓ​ൺ​ലൈ​ൻ സ​ബ് എ​ഡി​റ്റ​ർ നി​ലീ​ന അ​ത്തോ​ളി​യാ​ണ് അ​വാ​ർ​ഡ് ജേ​താ​വ്. മീ​ഡി​യ അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ആ​ർ.​എ​സ്.​ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

റി​പ്പ​ബ്ലി​ക്
ദി​നാ​ഘോ​ഷം

കു​ണ്ട​റ: പു​നു​ക്ക​ന്നൂ​ർ മം​ഗ​ളോ​ദ​യം പ​ബ്ലി​ക് ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തും. രാ​വി​ലെ ഒ​ന്പ​തി​ന് ഇന്ത്യൻ ഭരണഘടനയെ ബന്ധപ്പെടുത്തി പ്ര​ശ്നോ​ത്ത​രി, പ​ത്തി​ന് പൊ​തു​യോ​ഗം, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​അ​ബു​ബ​ക്ക​ർ കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബി. ​ഓ​മ​ന​ക്കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ശ​ശി​ധ​ര​ൻ കു​ണ്ട​റ, പി.​കെ വി​ജ​യ​ൻ പി​ള്ള, ജെ. ​ദീ​പ, ബൈ​ജു പു​നു​ക്ക​ന്നൂ​ർ, രാ​ജ​പ്പ​ൻ ചെ​ട്ടി​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.