അ​സ​ല്‍ പ്ര​മാ​ണ പ​രി​ശോ​ധ​ന
Friday, January 24, 2020 11:06 PM IST
കൊ​ല്ലം: ജ​യി​ല്‍ വ​കു​പ്പി​ല്‍ അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 456/16) വ​നി​ത അ​സി​സ്റ്റ​ന്‍റ് പ്രി​സ​ണ്‍ ഓ​ഫീ​സ​ര്‍ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 457/16) ത​സ്തി​ക​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള അ​സ​ല്‍ പ്ര​മാ​ണ പ​രി​ശോ​ധ​ന 28 മു​ത​ല്‍ കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സു​ക​ളി​ല്‍ ന​ട​ക്കും.
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് കൊ​ല്ലം മേ​ഖ​ലാ ഓ​ഫീ​സി​ലും കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശ്ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥ​ക​ള്‍​ക്ക് എ​റ​ണാ​കു​ളം മേ​ഖ​ലാ ഓ​ഫീ​സി​ലും മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലെ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഓ​ഫീ​സി​ലു​മാ​ണ് പ്ര​മാ​ണ പ​രി​ശോ​ധ​ന.