പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യിടിച്ച് യു​വാ​വ് മ​രി​ച്ചു
Friday, January 24, 2020 12:17 AM IST
ചാ​ത്ത​ന്നൂ​ർ: പി​ക്ക​പ്പ് വാ​നും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. കി​ളി​കൊ​ല്ലൂ​ർ ക​ല്ലും​താ​ഴം വി​ഷ്ണു​ഭ​വ​നി​ൽ സോ​മ​ന​ന്‍റെ മ​ക​ൻ ജി​ഷ്ണു (22) വാ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന അ​ന​ന്തു (24) വി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശൂ​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​തി​രെ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ പാ​രി​പ്പ​ള്ളി തെ​റ്റി​ക്കു​ഴി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ർ യാ​ത്ര​ക്കാ​ർ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ൽ നി​ന്നെ​ത്തു​ന്ന സു​ഹൃ​ത്തി​നെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​കൊ​ണ്ടു​വ​രാ​നാ​ണ് ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ​ത്. അ​ന​ന്തു​വാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നാ​ണ് പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. അ​പ്പോ​ഴേ​ക്കും ജി​ഷ്ണു മ​രി​ച്ചി​രു​ന്നു. ജെ​സി​ബി തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ജി​ഷ്ണു .അ​മ്മ: ജ​യം. സ​ഹോ​ദ​ര​ൻ: വി​ഷ്ണു. പാ​രി​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്തു.