പാ​റ​ക​ട​ത്തി​യ ലോ​റി​ക​ൾ പി​ടി​കൂ​ടി
Thursday, January 23, 2020 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ഹ​സീ​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ന​ട​ത്തി​യ റെ​യ്ഡി​ൽ പാ​റ​യും വെ​ട്ടു​ക​ല്ലും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു ലോ​റി​ക​ൾ പി​ടി​കൂ​ടി. പി​ടി​ച്ചെ​ടു​ത്ത ലോ​റി​ക​ൾ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ത​ഹ​സീ​ൽ​ദാ​ർ എ.​തു​ള​സീ​ധ​ര​ൻ പി​ള്ള അ​റി​യി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ താ​ലൂ​ക്ക് ഓ​ഫീ​സ് ജീ​വ​ന​ക്കാ​രാ​യ ഹ​രി​കു​മാ​ർ, അ​നീ​ഷ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ക്വിസ് മത്സരം 26ന്

കുണ്ടറ:കുരീപ്പള്ളി വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ ഭാരതം സ്വാതന്ത്ര്യത്തിന് മുമ്പും പിന്പും എന്ന വിഷയത്തെ ആസ്പദമാക്കി 26 ഉച്ചയ്ക്ക് 1. 30 മുതൽ കുരീപ്പള്ളി വൈഎംസിഎ ഹാളിൽ വച്ച് ഇന്ത്യ ക്വിസ് മത്സരം നടത്തുന്നു.
മത്സരത്തിൽ പ്രായവ്യത്യാസമില്ലാതെ രണ്ട് പേർ വീതമുള്ള ഉള്ള ടീമുകൾക്ക് അ പങ്കെടുക്കാവുന്നതാണെന്ന് സംഘാടകരായ ജോൺ വർഗീസ് പുത്തൻപുര . കെ.ഗീവർഗീസ്, കെ.സി. ജോൺസൺ എന്നിവർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 8547708340, 9446590108 എന്നീ നന്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.