മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Thursday, January 23, 2020 11:21 PM IST
അ​ഞ്ച​ൽ : ന​മ്മു​ടെ അ​ഞ്ച​ൽ സാം​സ്കാ​രി​ക സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പും, ചി​കി​ത്സ​സ​ഹാ​യ വി​ത​സ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ന​മ്മു​ടെ അ​ഞ്ച​ല്‍ സാം​സ്കാ​രി​ക സ​ന്ന​ദ്ധ കൂ​ട്ടാ​യ്മ, കൊ​ട്ടാ​ര​ക്ക​ര ചെ​ങ്ങ​മ​നാ​ട് റാ​ഫ അ​രോ​മ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​ത്.
അ​ഞ്ച​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ഞ്ജു സു​രേ​ഷ് മെ​ഡി​ക്ക​ൽ ക്യാ​മ്പും ചി​കി​ത്സ സ​ഹാ​യ വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ത്ത​രം കൂ​ട്ടാ​യ്മ​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നാ​ടി​ന് പ്ര​യോ​ജ​ന​ക​ര​വും മാ​തൃ​കാ​പ​ര​വു​മാ​ണ് എ​ന്ന് ര​ഞ്ജു സു​രേ​ഷ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കി​ട​പ്പ് രോ​ഗി​ക്കു​ള്ള വാ​ക്കാ​ർ വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു കെ.​സി നി​ര്‍​വ​ഹി​ച്ചു.
ന​മ്മു​ടെ അ​ഞ്ച​ല്‍ കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്‍റ് മൊ​യ്ദു അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഗി​രി​ജാ മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ന​സീ​മ സ​ലിം,അ​ഞ്ച​ൽ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ പി. ​ദി​ലീ​പ്, കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ ചോ​ര​നാ​ട്, ര​ക്ഷാ​ധി​കാ​രി പി.​റ്റി സു​നി​ൽ​കു​മാ​ർ, ക്യാ​മ്പ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​അ​ശോ​ക് കു​മാ​ർ, ര​ഞ്ജി​ത്ത് രാ​ജ​ൻ, റാ​ഫ ആ​രോ​മ ഹോ​സ്പി​റ്റ​ൽ പി.​ആ​ർ.​ഓ ബി​ബി​ൻ ജെ. ​ജി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ്മാ​രാ​യ ഷാ​ജ​ഹാ​ൻ കൊ​ല്ലൂ​ർ​വി​ള, ഷൈ​ജു എ​സ്.​എ​ഫ്, ട്ര​ഷ​റാ​ർ വി​ഷ്ണു മ​ഹാ​ല​ക്ഷ്മി, സി. ​ശ​ശി, സി. ​ജ​യ​പ്ര​കാ​ശ്, ഷെ​ഫീ​ക്ക്, ഹ​രി​സ്റ്റീ​ൽ ആ​ർ​ട്ട്, ഹാ​ബി​സ് വാ​ക്ക​മു​ക്ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
5000 രൂ​പ​യു​ടെ ടെ​സ്റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ക്യാ​മ്പി​ലൂ​ടെ ല​ഭ്യ​മാ​യി. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഡ​യ​ബ​റ്റോ​ള​ജി, ഓ​ർ​ത്തോ, ന്യൂ​ട്രീ​ഷ​ൻ, ഡ​യ​റ്റ് എ​ന്നി​വി​ഭാ​ഗ​ങ്ങ​ളു​ടെ സേ​വ​നം ക്യാ​മ്പി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. ഇ​രു​നൂ​റോ​ളം പേ​ര്‍ ക്യാ​മ്പി​ന്‍റെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി.